കളമശേരി ∙ സീപോർട്ട്–എയർപോർട്ട് റോഡിരികിൽ പ്രവർത്തിക്കുന്ന രാത്രികടകളുടെ അവസ്ഥ പരിശോധനയ്ക്കെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഞെട്ടിച്ചു. വൃത്തിഹീനമായ ചുറ്റുപാട്.
ദിവസങ്ങളായി വീപ്പകളിൽ സൂക്ഷിക്കുന്ന വെള്ളം. ഉപഭോക്താക്കൾക്കു നൽകുന്നതിനു തുറന്നുവച്ചിരിക്കുന്ന വീപ്പകളിൽ നിറച്ചിരിക്കുന്ന വെള്ളത്തിൽ കൊതുകും കൂത്താടിയും മറ്റു മാലിന്യവും.
രാത്രിയിൽ കച്ചവടത്തിനായി ഉപയോഗിച്ചതിൽ ബാക്കിവന്നതും അടുത്ത ദിവസം രാത്രിക്കച്ചവടത്തിനായി ഉപയോഗിക്കുന്നതിനു സൂക്ഷിച്ചിരിക്കുന്നതും എല്ലാം തുറന്നു വച്ച നിലയിലായിരുന്നു.
ഇഴജന്തുക്കളും തെരുവുനായ്ക്കളും എലികളും കന്നുകാലികളും യഥേഷ്ടം വിഹരിക്കുന്ന ഇടമായതിനാൽ ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ല. എച്ച്എംടി ഭൂമി അനധികൃതമായി കയ്യേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്.
പകൽ ഈ കടകളിൽ ആരുമില്ല. തുറന്നുവച്ചിട്ടുള്ള ഭക്ഷ്യവസ്തുക്കളിൽ സാമൂഹിക വിരുദ്ധർ എന്തെങ്കിലും മായം ചേർത്താൽ അറിയുകയുമില്ല.മഞ്ഞപ്പിത്തമടക്കം പല പകർച്ചവ്യാധികളും മുൻവർഷങ്ങളിൽ വ്യാപകമായി പിടിപെട്ട
പ്രദേശമാണ് കളമശേരി നഗരസഭ. ആരോഗ്യ വിഭാഗം പരിശോധിച്ചെങ്കിലും ശുചിത്വമില്ലായ്മക്കെതിരെ നടപടിയെടുക്കാൻ ഉന്നതോദ്യോഗസ്ഥർ വൈകിപ്പിക്കുകയാണെന്നു നാട്ടുകാർ പരാതിപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]