പെരുമ്പാവൂർ ∙ അപകടം പതിയിരിക്കുന്ന പെരിയാറിലെ ഡിപ്പോ കടവിൽ സംരക്ഷണഭിത്തി നിർമിക്കുന്നതിൽ മെല്ലെപ്പോക്ക്. 2025 ഏപ്രിൽ 26ന് ഇവിടെ സഹോദരിക്കൊപ്പം സെൽഫിയെടുക്കുന്നതിനിടെ കോളജ് വിദ്യാർഥിനി കാൽവഴുതി വീണു മുങ്ങി മരിച്ചിരുന്നു. വാഴക്കുളം പഞ്ചായത്ത് 9–ാം വാർഡിൽ ഉൾപ്പെട്ട
പ്രദേശമാണിത്. ലിഫ്റ്റ് ഇറിഗേഷൻ പമ്പ്ഹൗസ് പ്രവർത്തിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം.
പതിറ്റാണ്ട് മുൻപ് മണൽ വാരൽ കടവായിരുന്നു. പാത്തിപ്പാലം പാലക്കാട്ടുതാഴം തോട് പെരിയാറിൽ സംഗമിക്കുന്ന സ്ഥലമാണ്.
നീലനിറത്തിലുള്ള ജലപരപ്പിനാലും പാറക്കെട്ടുകളാലും കാഴ്ചയിൽ മനോഹരമാണെങ്കിലും അപകട
സാധ്യതയുള്ളതാണ് മുടിക്കൽ ഡിപ്പോ കടവും പരിസരവും. ഇതിനു മുൻപും മരണങ്ങളുണ്ടായിട്ടുണ്ടെങ്കിലും സ്കൂൾ മൈതാനത്തു നിന്നു പ്രവേശിക്കാതിരിക്കാൻ വേലി കെട്ടാനോ അപകടമുന്നറിയിപ്പു ബോർഡ് സ്ഥാപിക്കാനോ അധികൃതർ തയാറായിട്ടില്ല.പമ്പ് ഹൗസിനു സമീപം വലിയ പാറക്കെട്ടുണ്ട്.
വീണാൽ പാറക്കെട്ടിൽ പാറക്കെട്ടിൽ തലയിടിക്കാനുള്ള സാധ്യതയുണ്ട്.
സമീപപ്രദേശങ്ങളിൽ നിന്ന് കൂടാതെ തണ്ടക്കാട്, പള്ളിക്കവല, കണ്ടന്തറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെല്ലാം അലക്കാനും കുളിക്കാനും ആളുകൾ എത്താറുണ്ട്. വൈകിട്ട് കാറ്റ് കൊള്ളാനും ചൂണ്ടയിട്ട് മത്സ്യം പിടിക്കാനും ആളുകൾ എത്തിയിരുന്നു.
ഇപ്പോൾ കാടു മൂടിയും ചെളി നിറഞ്ഞും മലിനമായി കിടക്കുകയാണ്. അപായ സൂചന ബോർഡ് ഇല്ലാത്തതിനാൽ ഫോട്ടോ എടുക്കാനും മറ്റും എത്തുന്നവർ പുഴയിലിറങ്ങി അപകടത്തിൽപ്പെടുന്നു.
രാത്രി സാമൂഹിക വിരുദ്ധരും തമ്പടിക്കുന്നു.അപായ ബോർഡുകളും ലൈറ്റുകളും സംരക്ഷണഭിത്തിയും സ്ഥാപിച്ചും, ഇരിപ്പിടങ്ങൾ ഒരുക്കിയും കടവ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം.എ.
മുനീർ ബെന്നി ബഹനാൻ എംപിക്കും പി.വി.ശ്രീനിജിൻ എംഎൽഎയ്്ക്കും നിവേദനം നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]