അധ്യാപക നിയമനം
വണ്ടൻമേട്∙ പുറ്റടി നെഹ്റു സ്മാരക പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജി(ജൂനിയർ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളും പിഎസ്സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിന്റെ പകർപ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്ത കാർഡും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഹാാജരാകണം.
കേരളോത്സവം
കട്ടപ്പന∙ നഗരസഭ കേരളോത്സവം 11,12 തീയതികളിൽ നടക്കും.
നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാരായ 15നും 40നും മധ്യേ പ്രായമുള്ള യുവാക്കൾക്കു പങ്കെടുക്കാം. ഒൻപതിന് മുൻപായി https://keralotsavam.com എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. 04868 272235, 9895370077.
ജോലി ഒഴിവ്
മുള്ളരിങ്ങാട്∙ ഗവ.
എച്ച്എസ്എസിൽ ഫുൾടൈം മിനിയലിന്റെ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയുമായി 9ന് രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖത്തിനെത്തണം.
അധ്യാപക ഒഴിവ്
തൊടുപുഴ∙ ഗവ.വൊക്കേഷനൽ എച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി കണക്ക് തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റ് സഹിതം 9ന് രാവിലെ 11ന് സ്കൂളിൽ അഭിമുഖത്തിനെത്തണം.
ഫോൺ : 04862 222108 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]