പാലക്കാട്∙ മാത്തൂർ സ്വദേശിയായ രജനീഷ് ചന്ദ്രമോഹൻ ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിൽ ഗവേഷണം നടത്തുന്നതിനായി 2.5 കോടി രൂപയുടെ മിഡ്ലാൻഡ്സ് ഇന്റഗ്രേറ്റീവ് ബയോസയൻസസ് ട്രെയിനിങ് പാർട്ണർഷിപ് ഫെലോഷിപ് കരസ്ഥമാക്കി. വാർവിക് സർവകലാശാലയിലെ പ്രൊഫസർ ഡോ.ജോർജ് ഡബ്ല്യു.
ബാസലിന്റെ മേൽനോട്ടത്തിൽ, സസ്യങ്ങൾ പരിസ്ഥിതി സൂചനകളെ തിരിച്ചറിയുകയും അവയ്ക്ക് അനുസരിച്ച് വളർച്ചയും വികാസവും നിയന്ത്രിക്കുകയും ചെയ്യുന്ന മോളിക്യുലർ മെക്കാനിസങ്ങൾ സംബന്ധിച്ച വിഷയത്തിലാണ് ഗവേഷണം നടത്തുന്നത്. അധ്യാപക ദമ്പതികളായ സി.ഗിരീഷ്, എസ്.മിനി എന്നിവരുടെ മകനാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]