സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കിയ നടനാണ് ഉണ്ണി മുകുന്ദൻ. മാർക്കോ എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ ലെവലിൽ എത്തിയ താരം ഇപ്പോൾ പ്രധാനമന്ത്രിയായി ബിഗ് സ്ക്രീനിൽ എത്താൻ ഒരുങ്ങുകയാണ്.
‘മാ വന്ദേ’ എന്ന ബയോപിക്കിലൂടെയാണ് നരേന്ദ്ര മോദിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്. ഈ സാഹചര്യത്തിൽ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് ശ്രീബുദ്ധ കോളേജിലെ വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഏഷ്യാനെറ്റിന്റെ യുവജനോത്സവം സീസൺ 3യിലൂടെ ആയിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം. ഉണ്ണി മുകുന്ദൻ, നരേന്ദ്ര മോദിയായി എത്തിയാൽ എങ്ങനെ ഉണ്ടാകും ? എന്നതായിരുന്നു ചോദ്യം.
ഇതിന്, “നന്നായിരിക്കും. നമ്മുടെ തന്നെ നെഗറ്റീവ് സൈഡ് നമ്മൾ പറയില്ലല്ലോ.
അതുപോലെ അദ്ദേഹത്തിനും ഉണ്ട്. ഓപ്പറേഷൻ സിന്ദൂർ മോദി ചെയ്ത ഏറ്റവും നല്ല കാര്യമാണ്.
ഉണ്ണി മുകുന്ദനെ പോലൊരാൾ സിനിമ ചെയ്യുമ്പോൾ ആരാധകർ അതേറ്റെടുക്കും. ഉറപ്പായും സിനിമ വിജയമാകുകയും ചെയ്യും.
മോദി ഫാൻസും അതേറ്റെടുക്കും. എന്തായാലും നല്ലൊരു വിജയമായിരിക്കും അത്”, എന്നായിരുന്നു ഒരു വിദ്യാർത്ഥിനിയുടെ പ്രതികരണം.
“മോദി സാറിനെ അനുകരിക്കാൻ പറ്റിയത്, ഉണ്ണി മുകുന്ദന് കിട്ടിയ ഏറ്റവും വലിയ ചാൻസ് ആണ്. എപ്പോഴും ഒരു അനുഗ്രഹമാണ്”, എന്നാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്.
ഉണ്ണി മുകുന്ദന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു മാ വന്ദേ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ക്രാന്തി കുമാർ സി എച് ആണ്.
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു സിനിമയുടെ പ്രഖ്യാപനം. കുട്ടിക്കാലം മുതൽ രാഷ്ട്രനേതാവാകുന്നത് വരെയുള്ള കഥയാണ് ചിത്രത്തിൽ പറയുന്നതെന്നും അണിയറപ്രവര്ത്തകര് വ്യക്തമാക്കിയിരുന്നു.
രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കെ.
കെ. സെന്തിൽ കുമാർ ആണ് ഛായാഗ്രഹണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]