കണ്ണൂർ: പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ഇരുപതോളം പേർക്കെതിരെ കേസെടുത്തു. കണ്ണൂർ ചൊക്ലി ലോക്കൽ സെക്രട്ടറി ടി.
ജയേഷിനും ഒപ്പമുണ്ടായിരുന്ന പ്രവർത്തകർക്കുമെതിരെയാണ് പോലീസ് നടപടി. പൊതുസ്ഥലത്ത് സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങൾ നീക്കം ചെയ്യാനെത്തിയ പോലീസ് സംഘത്തെ ഇവർ തടയുകയായിരുന്നു.
കത്തികൊണ്ട് വരയുമെന്നും ചൊക്ലി സ്റ്റേഷനിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി എഫ്ഐആറിൽ പറയുന്നു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കം ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്.
അതേസമയം, പോലീസ് മർദിച്ചുവെന്ന് ആരോപിച്ച് ലോക്കൽ സെക്രട്ടറിയും മറ്റ് ചില പ്രവർത്തകരും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]