ന്യൂഡൽഹി ∙ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട്
എംഎൽഎ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിങ്ങളുടെ രാഷ്ട്രീയ പോരാട്ടത്തിനു കോടതിയെ വേദിയാക്കരുതെന്നും അതു വോട്ടർമാരുടെ മുൻപാകെ നടത്താനും നിർദേശിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവിൽ ഇടപെടുന്നില്ലെന്നു രണ്ടംഗ ബെഞ്ച് വ്യക്തമാക്കിയത്.
ഇക്കാര്യം നിരന്തരം ആവർത്തിക്കാറുള്ളതാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ.
വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് ഓർമിപ്പിച്ചു.
പിണറായിയ്ക്കും മകൾ വീണയ്ക്കും അവരുടെ കമ്പനിക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽ ലിമിറ്റഡ് (സിഎംആർഎൽ) ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്ന സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു മാത്യുവിന്റെ ആവശ്യം. വിജിലൻസ് അന്വേഷണ ആവശ്യം തിരുവനന്തപുരം വിജിലൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇതു ദുരുദ്ദേശ്യത്തോടെയുള്ള ഹർജിയല്ലെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ടെന്നു മാത്യുവിന്റെ അഭിഭാഷകൻ വാദിച്ചു. കേസിൽ പരിഗണിക്കപ്പെടേണ്ട
ചില വിഷയങ്ങളുണ്ടെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും ചൂണ്ടിക്കാട്ടി. എന്നാൽ, ഹൈക്കോടതി ഉത്തരവിൽ അങ്ങനെയില്ലെന്നും ഇതുകൊണ്ടാണ് നിങ്ങൾ പോരാട്ടം തിരഞ്ഞെടുപ്പുകളിൽ നടത്താൻ ചീഫ് ജസ്റ്റിസ് പറഞ്ഞതെന്നും ബെഞ്ചിലംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രൻ വ്യക്തമാക്കി.
സിഎംആർഎല്ലും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും തമ്മിൽ കരാർ ഉണ്ടായിരുന്നു, 1.72 കോടി രൂപ അവരുടെ കമ്പനിക്കു നൽകി, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി യാതൊരു സേവനവും നൽകിയിട്ടില്ലെന്നതു സിഎംആർഎൽ തന്നെ സമ്മതിച്ചതാണ് തുടങ്ങിയ വസ്തുതകൾ നിഷേധിക്കാനാകില്ലെന്നും ഉന്നയിച്ചു.
ഇതുസംബന്ധിച്ചു ഹൈക്കോടതിയിൽ നിന്നുണ്ടായ വിലയിരുത്തലിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, വിജിലൻസ് കോടതിയും ഹൈക്കോടതിയും ഒരുപോലെ നടത്തിയ നിരീക്ഷണങ്ങളിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.
മുഖ്യമന്ത്രിക്കുള്ള കൈക്കൂലിയാണ് സിഎംആർഎൽ കമ്പനി നൽകിയ 1.72 കോടി രൂപയെന്ന ഹർജിയിലെ പരാമർശത്തെയും ബെഞ്ച് വിമർശിച്ചു.
ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് എങ്ങനെയാണെന്നു കോടതി നിരീക്ഷിച്ചു. തുടർന്നും വാദം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ, പിഴ ചുമത്തുമെന്ന താക്കീതു ചെയ്തു.
ഹർജി തള്ളിയ ശേഷം പ്രളയകാലത്ത് എംഎൽഎ എന്ന നിലയിൽ മാത്യു നടത്തിയ ഇടപെടലുകളെ ജസ്റ്റിസ് വിനോദ് ചന്ദ്രൻ എടുത്തുപറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മുൻ കോൺഗ്രസ് നേതാവും സമാജ്വാദി പാർട്ടി ടിക്കറ്റിൽ രാജ്യസഭാംഗവുമായ കപിൽ സിബലാണ് ഹാജരായത്.
ഹർജിക്കാരന്റെ വാദം കേട്ട് കോടതി കേസ് തള്ളിയതോടെ സിബലിനു വാദമുന്നയിക്കേണ്ടി വന്നില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]