ഷൊർണൂർ ∙ ബസിനുള്ളിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി ബസ് ജീവനക്കാർ. കണ്ടക്ടർ പട്ടാമ്പി പള്ളിപ്പുറം സ്വദേശിയായ രഞ്ജിത്തും (30), ഡ്രൈവർ എടപ്പാൾ വട്ടംകുളം സ്വദേശി (47) ഹരിനാരായണനുമാണ് സമയോചിതമായി ഇടപെട്ട് മാതൃകയായത്.
ശനിയാഴ്ച വൈകിട്ട് അഞ്ചോടെ ‘ടിടി ട്രാൻസ്പോർട്ട്’ എന്ന സ്വകാര്യ ബസിൽ ഒറ്റപ്പാലത്തു നിന്നു പട്ടാമ്പി മഞ്ഞളുങ്ങലിലേക്ക് ടിക്കറ്റ് എടുത്ത ലക്കിടിയിലെ സ്വകാര്യ കോളജിലെ വിദ്യാർഥിനി ബസിനുള്ളിൽ കുഴഞ്ഞുവീഴുകയായിരുന്നു.
ശാരീരിക അവശതകൾ ബോധ്യപ്പെട്ട കണ്ടക്ടർ ഡ്രൈവറെ വിവരമറിയിച്ചു.
ആശുപത്രിയെത്തുന്ന വരെയുള്ള സ്റ്റോപ്പുകളിൽ യാത്രക്കാരെ ഇറക്കാനോ കയറ്റാനോ നിൽക്കാതെ ബസ് നേരെ വിട്ടത് പികെ ദാസ് ആശുപത്രിയിലേക്ക്. വാണിയംകുളം ടൗണിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്ക് കണ്ട
ബസ് കണ്ടക്ടർ ഇറങ്ങിയോടി ബസിനു പോകാനായി റോഡിലെ മറ്റു വാഹനങ്ങളെയും നിയന്ത്രിച്ചു.
ബസ് നേരെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്കു പാഞ്ഞടുത്തു. ബസിൽ ഉണ്ടായിരുന്ന സഹ യാത്രക്കാരും കൂടി സഹകരിച്ചതോടെ പെൺകുട്ടിയുടെ ആരോഗ്യനില വീണ്ടെടുക്കാനായി.
ഒരു ട്രിപ് മുടങ്ങുന്നത് മൂലമുണ്ടാകുന്ന നഷ്ടമോ, സമയമോ വകവയ്ക്കാതെ മനുഷ്യജീവന് വില നൽകിയ ഇവർക്ക് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]