കോന്നി ∙ സംസ്ഥാനപാതയിൽ റിപ്പബ്ലിക്കൻ സ്കൂൾ മുതൽ കോന്നി സെൻട്രൽ ജംക്ഷൻ വരെയുള്ള ഭാഗത്ത് തെരുവു വിളക്കുകൾ പ്രകാശിക്കാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. കെഎസ്ടിപി നിർമാണം പൂർത്തിയാക്കിയ പുനലൂർ– മൂവാറ്റുപുഴ പാതയിലാണ് തെരുവു വിളക്കുകൾ കണ്ണടച്ചത്.
അര കിലോമീറ്ററോളം ഭാഗത്തു വെളിച്ചമില്ലാതായതു യാത്രക്കാർക്കും വ്യാപാരികൾക്കും വാഹനം ഓടിക്കുന്നവർക്കും ഉൾപ്പെടെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ബൈക്ക് ഇടിച്ചു മരിച്ചതും റിപ്പബ്ലിക്കൻ സ്കൂളിനു സമീപത്താണ്.
ഇവിടെയും കാര്യമായ വെളിച്ചമില്ലാത്ത സാഹചര്യമാണുണ്ടായിരുന്നത്.
നിലവിൽ പഞ്ചായത്തിന്റെ തെരുവു വിളക്കുകളും വ്യാപാര സ്ഥാപനങ്ങളിലെ വെളിച്ചവും മാത്രമാണുള്ളത്. തെരുവു നായ്ക്കളുടെ ശല്യവും ഉള്ളതിനാൽ കാൽനടക്കാർ ഭീതിയോടെയാണ് ഇതുവഴി പോകുന്നത്.
അതിനാൽ തെരുവു വിളക്കുകൾ അടിയന്തരമായി പ്രകാശിപ്പിക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]