കൂത്താട്ടുകുളം∙ രാത്രിയുടെ മറവിൽ അനധികൃത മണ്ണ് കടത്തൽ തഹസിൽദാരുടെ നേതൃത്വത്തിൽ തടഞ്ഞു. പൈറ്റക്കുളം ജെപി നഗർ കോളനി റോഡിൽ പുളിക്കക്കണ്ടത്തിൽ ജോസഫ് ബേബിയുടെ 1.20 ഏക്കറിൽ നിന്നുമാണ് അനുമതിയില്ലാതെ മണ്ണ് ഖനനം ചെയ്തു കടത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ പുലർച്ചെ തഹസിൽദാർ രഞ്ജിത് ജോർജിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ പിടികൂടുകയായിരുന്നു.
ഒരു ടിപ്പറും മണ്ണുമാന്തി യന്ത്രവുമാണ് പിടികൂടിയത്.
വില്ലേജ് ഓഫിസർ സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചു. തഹസിൽദാർ വാഹനങ്ങൾ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് എത്തിയത്. സ്ഥലം ഉടമയ്ക്ക് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകി.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ്, ആർഡിഒ എന്നിവർക്ക് റിപ്പോർട്ട് കൈമാറി. രാത്രി അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കുമെന്ന് തഹസിൽദാർ രഞ്ജിത് ജോർജ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]