ചമ്പക്കര ∙ തൈക്കൂടം കുന്നറ പാർക്ക് മുതൽ ഗാന്ധിസ്ക്വയർ വരെ വാഹനാപകടം പതിവായി. കഴിഞ്ഞ ദിവസം രാത്രി ചമ്പക്കര മാർക്കറ്റിനു സമീപം ബൈക്കപകടത്തിൽ 2 യുവാക്കൾ മരിച്ചതാണ് ഒടുവിലത്തെ സംഭവം.
നിയന്ത്രണം വിട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിക്കുകയായിരുന്നു.ഇതിനു മുൻപും സമാന സാഹചര്യങ്ങളിൽ ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായി.
പേട്ട മെട്രോ സ്റ്റേഷനു സമീപം റോഡ് കുറുകെ കടക്കുകയായിരുന്ന ആളെയും ചമ്പക്കര പാലത്തിന്റെ ഇറക്കത്തിൽ സൈക്കിൾ യാത്രികനായ യുവാവിനേയും രാത്രി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു.
തൈക്കൂടം മുതൽ പേട്ട
വരെ നേർരേഖ പോലുള്ള കുഴികളില്ലാത്ത റോഡിൽ രാത്രി ചീറിപ്പായുന്ന വാഹനങ്ങളാണു കൂടുതലും അപകടങ്ങൾക്കു കാരണം. പേട്ട
മുതൽ ഗാന്ധിസ്ക്വയർ വരെയും സ്ഥിതി വ്യത്യസ്തമല്ല.മെട്രോ നിർമാണത്തിന്റെ ഭാഗമായി എടുത്തു മാറ്റിയ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
റോഡുകളിൽ വേഗം നിയന്ത്രിക്കുന്നതിനാവശ്യമായ അടയാളങ്ങൾ, റബർ ബുഷ്, റിഫ്ലക്ടർ, സീബ്രാ വര, യു ടേൺ ബോർഡ് എന്നിവ ഇല്ല. സ്കൂൾ, ആരാധനാലയങ്ങൾ, പ്രൈമറി ഹെൽത്ത് സെന്റർ എന്നിവയുടെ സ്ഥലത്തും പോലും ആവശ്യമായ ബോർഡുകളില്ല. ഇതു കൂടാതെയാണ് വാഹനങ്ങളുടെ അനധികൃത പാർക്കിങ്.
വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ ആവശ്യമായ നടപടി അധികൃതർ എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]