ഒളികല്ല് ∙ കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം തിരികെ കാടു കയറാതെ ജനവാസ കേന്ദ്രങ്ങളിൽ വിഹരിക്കുന്നു. ഒളികല്ല്, കുമ്പളത്താമൺ എന്നീ പ്രദേശങ്ങളാണ് കാട്ടാനകളുടെ പിടിയിൽ അമർന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 4 കാട്ടാനകൾ ഒളികല്ലിലുണ്ട്.
പകൽ വനാതിർത്തിയിൽ വിഹരിക്കും. സന്ധ്യയാകുമ്പോൾ കാടിറങ്ങും.
ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഒറ്റയാനാണ് ആദ്യമെത്തിയത്.
കല്ലാറ് കടന്ന് ആന കുമ്പളത്താമണ്ണിലെത്തി. 7.45ന് 2 കൊമ്പൻമാർക്കൊപ്പം 1 പിടിയാനയെത്തി.
അവയും കല്ലാറ് കടന്നു മറുകരയ്ക്കു പോകുകയായിരുന്നു. ഇതിനു പിന്നാലെ ഒറ്റയാൻ തിരികെ വന്നു.
വാലുമണ്ണിൽ സജിയുടെ റബർ പിഴുതു തള്ളിയ ശേഷം കാടുകയറി. മറുകരയിലെത്തിയ കൂട്ടം കുമ്പളത്താമൺ മനോജിന്റെ കൈതത്തോട്ടത്തിൽ കയറി നാശം വിതയ്ക്കുകയായിരുന്നു.
റബർ തൈകളും കൈതയുമെല്ലാം നശിപ്പിച്ചു. വനപാലകർ എത്തുന്നുണ്ടെങ്കിലും ആനകളെ ഉൾക്കാട്ടിലേക്കു കയറ്റി വിടാൻ കഴിയുന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]