സിഡിഎസുകളിൽ ജോലി
തൊടുപുഴ ∙ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളിലുള്ള കുടുംബശ്രീ സിഡിഎസുകളിൽ (നിലവിൽ ഒഴിവുള്ള സിഡിഎസുകളിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിലേക്കും) അക്കൗണ്ടന്റായി തിരഞ്ഞെടുക്കുന്നതിന് അയൽക്കൂട്ട അംഗം/ഓക്സിലറി ഗ്രൂപ്പ് അംഗം ആയവരിൽ നിന്നു അപേക്ഷകൾ ക്ഷണിച്ചു.ആശ്രയ കുടുംബാംഗം/ ഭിന്നശേഷി വിഭാഗം എന്നിവർക്ക് മുൻഗണന നൽകും. അപേക്ഷ സമർപ്പിക്കുന്ന ജില്ലയിൽ താമസിക്കുന്ന വ്യക്തിയായിരിക്കണം.
യോഗ്യത: ബി.കോം ബിരുദവും, ടാലി യോഗ്യതയും കംപ്യൂട്ടർ പരിജ്ഞാനവും (എംഎസ് ഓഫിസ്, ഇന്റർനെറ്റ് ആപ്ലിക്കേഷൻസ്) . അകൗണ്ടിങ്ങിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും വേണം.
പ്രായം: 20 – 36. നാല് ഒഴിവുകളാണുള്ളത് (സിഡിഎസുകൾ :വാത്തിക്കുടി, വണ്ണപ്പുറം, കട്ടപ്പന, ഇടമലക്കുടി).
അപേക്ഷകൾ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റിൽ നിന്നോ ലഭിക്കും. വിവരങ്ങൾക്ക്: www.kudumbashree.org
ഗതാഗത നിയന്ത്രണം
തൊടുപുഴ∙ തൊടുപുഴ – പിറവം റോഡിൽ വഴിത്തല തടിമില്ലിനു മുൻവശത്ത് കലുങ്കു നിർമാണം നടക്കുന്നതിനാൽ 31 വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
ജോലി ഒഴിവ്
പഴയരിക്കണ്ടം ∙ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി ഹിന്ദി തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 10.30ന് സ്കൂൾ ഓഫിസിൽ ഹാജരാകണം. 9745873246.
അധ്യാപക ഒഴിവ്
വണ്ടിപ്പെരിയാർ ∙ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഗണിതം തസ്തികകളിൽ താൽക്കാലിക ഒഴിവിലേക്ക് ഉദ്യോഗാർഥികളുമായി ഇന്ന് രാവിലെ 11ന് അഭിമുഖം നടത്തുമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]