തുറവൂർ∙ കോടംതുരുത്ത് പഞ്ചായത്തിൽ ഉയരപ്പാതയുടെ വശങ്ങളിൽ നിർമിക്കുന്ന കാനനിർമാണം പ്രതിസന്ധിയിൽ. കോടംതുരുത്ത് പഞ്ചായത്തിന്റെ ഇടത്തോടുകളിലേക്ക് കാനയിൽ നിന്നുമുള്ള പൈപ്പുകൾ സ്ഥാപിക്കാൻ കഴിഞ്ഞ ഒരു വർഷക്കാലമായി അനുമതി ലഭിച്ചില്ലെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്.
പഞ്ചായത്ത് സെക്രട്ടറിയെ ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ അധികാരികൾ താക്കീതു ചെയ്തിട്ടും ഫലം കാണുന്നില്ല. പാതയുടെ ഇരുവശങ്ങളിൽ 2 മീറ്റർ വീതിയിലാണ് കാന നിർമിക്കേണ്ടത്. കോടംതുരുത്ത് പഞ്ചായത്തിൽ പില്ലർ 141 മുതൽ പി 252 വരെയുളള 4 കിലോമീറ്റർ ദൈർഘ്യമുള്ള കാന നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്.
ദേശീയ പാതയിലെ കാനയിൽ നിന്നും സമീപത്തെ തോടുകളിലേക്കും മറ്റുമാണ് പൈപ്പിട്ട് വെള്ളം ഒഴുക്കി കളയേണ്ടത്. ഇതിനുള്ള അനുമതിയാണ് കരാർ കമ്പനിക്കു ലഭിക്കാത്തത്.
അടിയന്തരമായി അനുമതി നൽകിയില്ലെങ്കിൽ കലക്ടർ അധികാരം ഉപയോഗിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തുകൾക്കു മുന്നറിയിപ്പും നൽകിയിരുന്നു. എഴുപുന്ന പഞ്ചായത്തിൽ എരമല്ലൂരിൽ ജംക്ഷനിൽ ദേശീയ പാതയുടെ ഭാഗമായുള്ള കലുങ്ക് വർഷങ്ങളായി കയ്യേറ്റം ചെയ്യപ്പെട്ട
നിലയിലാണ്. പില്ലർ 186ന്റെ ഭാഗത്തുള്ള കാനയിൽ പഞ്ചായത്തിന്റെ അനുമതിയോടെ കലുങ്ക് നിർമിച്ച് ഇടത്തോടുകളിലേക്കു ബന്ധിപ്പിക്കാനാണ് എഴുപുന്ന പഞ്ചായത്തിന്റെ അനുമതി തേടിയത്.
ആദ്യ ഘട്ടം അനുമതി നൽകിയ പഞ്ചായത്ത് ഇപ്പോൾ പിന്മാറിയതാണ് ഇവിടെയും കാന നിർമാണം നിലയ്ക്കാനിടയാക്കിയത്. ഈ രണ്ടു പഞ്ചായത്തുകളിലും ദേശീയ പാതയുടെ കിഴക്കുഭാഗത്ത് കാന നിർമാണം പൂർണമായും തടസ്സപ്പെട്ടു. വൈകിയാണെങ്കിലും അരൂർ മേഖലയിൽ മാത്രമാണ് കാന നിർമാണം പുരോഗമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]