മുംബൈ ∙ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട്
പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ
കുറിപ്പ് ചർച്ചയാകുന്നു. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തിൽ സ്പർശിച്ചു എന്ന് ആരോപിച്ചാണ് യുവതി എക്സ് അക്കൗണ്ടിൽ വിഡിയോ പങ്കിട്ടത്.
ബ്ലിങ്കിറ്റിന്റെ യൂണിഫോം ധരിച്ച ഏജന്റ് പാഴ്സൽ കൈമാറുന്നതും പണം വാങ്ങുന്നതും വിഡിയോയിൽ കാണാം. ചില്ലറ തുക തിരികെ നൽകുമ്പോൾ, അയാൾ സ്ത്രീയുടെ മാറിടത്തിൽ തൊടുന്നതായാണ് വിഡിയോയിൽ കാണുന്നത്.
‘‘ഇന്ന് ബ്ലിങ്കിറ്റിൽ ഓർഡർ നൽകിയ ശേഷം എനിക്ക് സംഭവിച്ചത് ഇതാണ്.
ഡെലിവറി ബോയ് വീണ്ടും എന്റെ വിലാസം ചോദിച്ചു. തുടർന്ന് എന്റെ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു.
ഇത് സ്വീകാര്യമല്ല. ദയവായി കർശന നടപടി സ്വീകരിക്കുക.
ഇന്ത്യയിൽ സ്ത്രീ സുരക്ഷ തമാശയാണോ ?’’ – വിഡിയോയ്ക്കൊപ്പം യുവതി എക്സിൽ എഴുതി.
തെളിവ് നൽകിയതിനു ശേഷമാണ് ബ്ലിങ്കിറ്റ്, ഡെലിവറി ബോയ്ക്ക് എതിരെ നടപടിയെടുത്തതെന്ന് യുവതി ആരോപിച്ചു. തന്റെ വാക്കാലുള്ള പരാതി ബ്ലിങ്കിറ്റ് ആദ്യം തള്ളിക്കളഞ്ഞു.
വിഡിയോ തെളിവു നൽകിയ ശേഷം, കമ്പനി ഏജന്റിന്റെ കരാർ അവസാനിപ്പിക്കുകയും പ്ലാറ്റ്ഫോമിൽ നിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.
എക്സിൽ നടന്ന ചർച്ചയിൽ ഒട്ടുമിക്കവരും യുവതിയെ പിന്തുണയ്ക്കുകയും ബ്ലിങ്കിറ്റ് ഡെലിവറി ബോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ചിലർ സ്പർശനം ആകസ്മികമായിരിക്കാമെന്ന് അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ചും നിരവധി വാഗ്വാദങ്ങളാണ് നടന്നത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @eternalxflames_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]