ലക്നൗ: ഇന്ത്യൻ ഏകദിന ടീമിൻ്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശർമയെ നീക്കിയതിനെതിരെ ശക്തമായ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. 16 വർഷം രാജ്യത്തെ സേവിച്ച ഒരു കളിക്കാരന് ഒരു വർഷം കൂടി ക്യാപ്റ്റനായി തുടരാൻ അവസരം നൽകുന്നതിൽ എന്താണ് തെറ്റെന്ന് കൈഫ് തൻ്റെ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ചോദിച്ചു.
രോഹിത്തിന് കീഴിൽ ഇന്ത്യ ഐസിസി ടൂർണമെൻ്റുകളിലെ അവസാന 16 മത്സരങ്ങളിൽ 15 എണ്ണത്തിലും വിജയിച്ചെന്നും 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ മാത്രമാണ് പരാജയമറിഞ്ഞതെന്നും കൈഫ് ഓർമ്മിപ്പിച്ചു. ഇതിനിടെ ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യ നേടിയത് രോഹിത്തിൻ്റെ നായകത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ കേമൻ രോഹിത് ആയിരുന്നുവെന്നും അവിടെനിന്നും കിരീടവുമായാണ് അദ്ദേഹം മടങ്ങിയതെന്നും കൈഫ് പറഞ്ഞു. 2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ക്രിക്കറ്റിൻ്റെ ചെറിയ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അദ്ദേഹം തൻ്റെ മഹത്വം വർധിപ്പിച്ചു.
അതിനുശേഷം മാധ്യമശ്രദ്ധയിൽ നിന്ന് അകന്നുനിന്ന അദ്ദേഹത്തിന്, പുതിയ താരങ്ങൾ വന്നതോടെ ടീമിലെ സ്ഥാനവും പുതിയ ക്യാപ്റ്റൻമാർ വന്നതോടെ നായകത്വവും നഷ്ടമായി. യുവതാരങ്ങളെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്ക് വഹിച്ച രോഹിത്തിനെപ്പോലെ ഒരു താരത്തെ 2027 ലോകകപ്പ് വരെ നായകനായി നിലനിർത്താൻ നമുക്ക് സാധിച്ചില്ലെന്നും കൈഫ് കുറ്റപ്പെടുത്തി.
കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ രണ്ട് ഐസിസി കിരീടങ്ങൾ രാജ്യത്തിന് സമ്മാനിച്ച ഒരു നായകനെയാണ് ഇപ്പോൾ സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്. ശുഭ്മാൻ ഗിൽ മികച്ച ക്യാപ്റ്റനാകാൻ സാധ്യതയുള്ള കളിക്കാരനാണെന്നത് അംഗീകരിക്കുന്നു, എന്നാൽ രോഹിത്തിനെ മാറ്റാൻ ഇത്ര തിടുക്കം കാണിക്കേണ്ട
ആവശ്യമുണ്ടായിരുന്നോ? 16 വർഷം രാജ്യത്തിനായി കളിച്ച താരത്തിന് ഒരു വർഷം കൂടി അവസരം നൽകിയാൽ എന്താണ് സംഭവിക്കുകയെന്നും കൈഫ് ആവർത്തിച്ചു. അതേസമയം, ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയെങ്കിലും ഓപ്പണറായി ടീമിൽ നിലനിർത്തിയിട്ടുണ്ട്.
2027-ലെ ലോകകപ്പ് ലക്ഷ്യമിടുന്ന രോഹിത്തിനും കോലിക്കും ടീമിൽ തുടരുന്നത് എളുപ്പമാകില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ സെലക്ടർമാർ നൽകുന്നത്. View this post on Instagram A post shared by Mohammad Kaif (@mohammadkaif87) പുതിയ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]