കൊല്ലം ∙ തെരുവുനായ് പ്രശ്നം നിയന്ത്രിക്കാൻ സഞ്ചരിക്കുന്ന എബിസി സെന്റർ ഉടൻ കൊല്ലത്തെത്തിക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. കേരള വെറ്ററിനറി സർജൻസ് സർവീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ആദ്യത്തെ പോർട്ടബിൾ എബിസി സെന്റർ തിരുവനന്തപുരത്ത് എത്തിക്കഴിഞ്ഞു ഒരേ സമയം 3 നായ്ക്കൾക്ക് ശസ്ത്രക്രിയ ചെയ്യാൻ കഴിയുന്ന ശീതീകരിച്ച കാബിനുകൾ സംവിധാനത്തിലുണ്ട്.
മൂന്നാഴ്ച ഒരു പ്രദേശത്ത് ക്യാംപ് ചെയ്ത് മുഴുവൻ തെരുവുനായ്ക്കളെയും വന്ധ്യംകരണം നടത്തി പേവിഷ പ്രതിരോധ കുത്തിവയ്പുകളും നൽകുമെന്നുമന്ത്രി കൂട്ടിച്ചേർത്തു.
കേരള വെറ്ററിനറി സർജൻസ് സർവീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജെ.സീമ അധ്യക്ഷയായി.
ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഡി.ഷൈൻകുമാർ, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.
രമ ജി.ഉണ്ണിത്താൻ, ഡോ. മഞ്ജു, ഡോ.
ബിന്നി സാമുവൽ, ഡോ. അരുൺകുമാർ, ഡോ.
പി.എസ്.ശ്രീകുമാർ, ഡോ. എസ്.ഗിരിധർ, ഡോ.
ബോബി മാനുവൽ, ഡോ. എസ്.ജെ.ശ്രീജ എന്നിവർ പ്രസംഗിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]