കോട്ടയം ∙ ക്രിസ്മസിനെ വരവേൽക്കാൻ നഗരത്തിലെ ഏറ്റവും വലിയ കേക്ക് മിക്സിങ് സംഘടിപ്പിച്ച് ലുലുമാൾ. അത്തിപ്പഴം, ടൂട്ടി – ഫ്രൂട്ടി, ഉണക്കമുന്തിരി, കശുവണ്ടി, ഈന്തപ്പഴം, കാൻഡിഡ് ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ ഉൾപ്പെടെയുള്ള 22 പ്രീമിയം ഡ്രൈ ഫ്രൂട്സും സുഗന്ധവ്യഞ്ജനങ്ങളും മുന്തിരിച്ചാറിൽ കുതിർത്താണ് കേക്ക് നിർമിക്കുന്നതിനുള്ള 3,000 കിലോഗ്രാം വരുന്ന മിശ്രിതം തയാറാക്കിയത്.മിശ്രിതം ഉപയോഗിച്ച് 18,000 റിച്ച് പ്ലം, പ്രീമിയം, ഷുഗർലെസ് തുടങ്ങി വത്യസ്ത ഇനങ്ങളിലുള്ള ക്രിസ്മസ് കേക്കുകൾ നിർമിക്കാനാകുമെന്ന് ലുലുമാൾ അധികൃതർ അറിയിച്ചു.
ഇവ ഡിസംബർ ആദ്യ ആഴ്ച മുതൽ ലുലുവിന്റെ എല്ലാ ഔട്ട്ലറ്റുകളിലും ലഭ്യമാകും.സിനിമാ – സീരിയൽ താരങ്ങളായ കോട്ടയം രമേശ്, ധന്യ മേരി വർഗീസ്, രാജീവ് പിള്ള, നലീഫ് ജിയ, ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ, റീജനൽ ഡയറക്ടർ അനൂപ് വർഗീസ്, റീജനൽ മാനേജർമാരായ ഇ.രാജേഷ്, ബിജു, പബ്ലിക് റിലേഷൻ മാനേജർ സൂരജ് അനന്തകൃഷ്ണൻ, ലുലുമാൾ കോട്ടയം ജനറൽ മാനേജർ നിഖിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]