കാസർകോട്∙ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഉക്കിനടുക്കയിലെ കാസർകോട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് കോഴ്സിനു തുടക്കം.
50 സീറ്റുകളുള്ള കോഴ്സിൽ 40 പേരാണ് നിലവിൽ പ്രവേശനം നേടിയിരിക്കുന്നത്. മൂന്നാം അലോട്മെന്റിൽ 10 പേർ കൂടി എത്തും.അക്കാദമിക് ബ്ലോക്കിൽ ക്ലാസുകൾ നടക്കും.
500 കിടക്കകളുള്ള ആശുപത്രി കെട്ടിടം പണി ഇതുവരെ പൂർത്തിയായിട്ടില്ല. ആശുപത്രി കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകാത്തതിനാൽ കാസർകോട് ജനറൽ ആശുപത്രിയെയാണ് ടീച്ചിങ് ആശുപത്രിയായി നിശ്ചയിച്ചിട്ടുള്ളത്.
പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടവും അധ്യാപകർക്കുള്ള ക്വാട്ടേഴ്സും തയാറായിട്ടുണ്ടെങ്കിലും വൈദ്യുതീകരണത്തിന്റെയും ഫർണിച്ചർ ലഭ്യമാക്കുന്നതിന്റെയും പ്രവൃത്തി പൂർത്തിയായിട്ടില്ല. വിദ്യാർഥികൾക്ക് താമസിക്കാൻ ചെർക്കളയിലാണ് താൽക്കാലിക ഹോസ്റ്റൽ സൗകര്യം.
ഇവിടെ നിന്ന് ടീച്ചിങ് ഹോസ്പിറ്റലായ കാസർകോട് ജനറൽ ആശുപത്രിയിലേക്ക് 10 കിലോമീറ്ററും മെഡിക്കൽ കോളജിലേക്ക് 18 കിലോമീറ്ററുമാണ് ദൂരം.മന്ത്രി വീണാ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എൻ.എ.നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി.
എംഎൽഎമാരായ സി.എച്ച്.കുഞ്ഞമ്പു, എ.കെ.എം.അഷ്റഫ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി.വിശ്വനാഥൻ, കലക്ടർ കെ. ഇമ്പശേഖർ, ഗവ.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പി.എസ്.ഇന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, കെഡിപി സ്പെഷൽ ഓഫിസർ വി.ചന്ദ്രൻ, ബദിയടുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ബാസ്, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, വാർഡംഗം ജ്യോതി, നിർമിതി കേന്ദ്രം മാനേജിങ് ഡയറക്ടർ രാജ്മോഹൻ, കാസർകോട് ഡിഎംഒ ഡോ.എ.വി.രാംദാസ്, ഡപ്യൂട്ടി ഡിഎംഒ ബി.സന്തോഷ്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അരുൺ,
ജനറൽ ആശുപത്രി സൂപ്രണ്ട് എം.ശ്രീകുമാർ, മെഡിക്കൽ കോളജ് സൂപ്രണ്ട് ആർ.പ്രവീൺ, കാസർകോട് മെഡിക്കൽ കോളജ് പിടിഎ സെക്രട്ടറി പി.ശാലിനി കൃഷ്ണൻ, നഴ്സിങ് കോളജ് പ്രിൻസിപ്പൽ പി.എസ്.ശോഭ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഹരിഹരൻ നായർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.എ.സുബൈർ, വി.രാജൻ, പി.കെ.ഫൈസൽ, കല്ലട്ര മാഹിൻ ഹാജി, കെ.ശ്രീകാന്ത്, എം.അബ്ദുൽ ഗഫൂർ, വി.കെ.രമേശൻ, ഉമ്മർ പെർളടുക്ക, എ.സന്തോഷ്, ബി.എം.അബ്ദുൽ ഹമീദ്, എൻ.നന്ദകുമാർ, സിദ്ധീഖ് കൈക്കമ്പ, അഹമ്മദലി കുമ്പള, സി.സജി സെബാസ്റ്റ്യൻ, പി.ടി.ഉമേഷ്, സി.എം.എ.ജലീൽ, കിറ്റ്കോ കൺസൽറ്റന്റ് ജോസ് ടോം, യുഎൽസിസിഎൽ ഡയറക്ടർ പി.സുരേഷ്, കെഎസ്ഇബി. ഡപ്യൂട്ടി ചീഫ് എൻജിനീയർ മുഹമ്മദ് സയ്യിദ്, പിഡബ്ല്യുഡി.
എക്സിക്യൂട്ടീവ് എൻജിനീയർ എം.ജഗദീഷ്, കെട്ടിട വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എ.വി.പ്രകാശൻ, കുടുംബശ്രീ ജില്ലാ കോഓർഡിനേറ്റർ രതീഷ് പിലിക്കോട് എന്നിവർ പ്രസംഗിച്ചു.
കിടത്തിച്ചികിത്സ: മന്ത്രി ഇടപെടണമെന്ന് എംഎൽഎ
∙500 കിടക്കകളുള്ള ആശുപത്രിക്കെട്ടിടം പണി പൂർത്തിയായാലേ മെഡിക്കൽ കോളജു കൊണ്ട് നാട്ടിലെ ജനങ്ങൾക്ക് പൂർണ പ്രയോജനം ലഭിക്കൂവെന്നും അതിനുള്ള പരിശ്രമം ആരോഗ്യ മന്ത്രിയെന്ന നിലയിൽ ഉണ്ടാവണമെന്നും ഉദ്ഘാടന യോഗത്തിൽ എൻ.എ.നെല്ലിക്കുന്ന് എംഎൽഎ.
മന്ത്രി പ്രസംഗിക്കുന്നതിനു മുൻപേ നടന്ന അധ്യക്ഷ പ്രസംഗത്തിലായിരുന്നു എംഎൽഎയുടെ അഭ്യർഥന. നിയമസഭയിൽ ഒട്ടേറെ തവണ മെഡിക്കൽ കോളജ് വിഷയം സബ്മിഷൻ ആയി ഉന്നയിച്ചതാണ്.
ഏറെ നാളത്തെ പോരാട്ടത്തിന്റെയും പരിശ്രമത്തിന്റെയും ഫലം കൂടിയാണ് ദേശീയ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭ്യമായി എംബിബിഎസ് കോഴ്സ് തുടങ്ങാനായത്.
മെഡിക്കൽ കോളജിലേക്കുള്ള റോഡിന്റെ കാര്യവും മോശാവസ്ഥയിലാണ്. ബന്ധപ്പെട്ട
വകുപ്പിനോട് പല തവണ വിഷയം അവതരിപ്പിച്ചതാണ്. നടപടിയുണ്ടായില്ല.
ആരോഗ്യമന്ത്രി എന്ന നിലയിൽ മെഡിക്കൽ കോളജിലേക്കുള്ള റോഡ് ശരിയാക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്റെ സഹകരണം മന്ത്രി ഉറപ്പാക്കണമെന്നും എൻ.എ.നെല്ലിക്കുന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു.
ആശുപത്രിക്കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് 4 മാസത്തിനകം തുടങ്ങും: മന്ത്രി
ഉക്കിനടുക്ക∙ ഗവ.മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ ഒരു ബ്ലോക്ക് 4 മാസത്തിനുള്ളിൽ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കൽ കോളജിൽ എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി സ്പെഷ്യൽറ്റി സെന്റർ തുടങ്ങുമെന്നും മന്ത്രി വീണാ ജോർജ്. ഇതിൽ സ്പെഷ്യൽറ്റി സെന്ററിൽ ഫിസിയോ തെറപ്പി, ഒക്യുപേഷനൽ തെറപ്പി സൗകര്യങ്ങൾ ഒരുക്കും‘നിലവിൽ കോളജിന് കിഫ്ബിയിൽ നിന്ന് 160 കോടി അനുവദിച്ചു.
ലാബ് തയാറാക്കാൻ കാസർകോട് വികസന പാക്കേജിൽ നിന്ന് തുക അനുവദിച്ചു.
പഴയ കരാറുകാരനുമായി ബന്ധപ്പെട്ട് നിയമ വ്യവഹാരങ്ങൾ കാരണമാണ് ആശുപത്രി കെട്ടിടം പണി വൈകിയത്’– മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു.
മെഡിക്കൽ കോളജിലെ ലാബ് സൗകര്യം, ഹോസ്റ്റൽ, ക്വാർട്ടേഴ്സുകൾ, മെഡിക്കൽ കോളജിനകത്തെ സുരക്ഷാ സംവിധാനം, സാങ്കേതിക സൗകര്യങ്ങൾ, യാത്രാ സൗകര്യം, കന്റീൻ തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]