കിളിമാനൂർ∙കുറവൻകുഴി അടയമൺ തൊളിക്കുഴി റോഡിന്റെ നവീകരണത്തിനുള്ള കാലാവധി കഴിഞ്ഞിട്ടും പണികൾ പൂർത്തിയാക്കാതെ കരാറുകാരൻ. 3 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാം എന്ന ഉറപ്പിൽ 2025 ജനുവരിയിൽ ആണ് കുറവൻകുഴി തൊളിക്കുഴി റോഡിന്റെ നവീകരണത്തിന് കരാർ നൽകിയത്. 6 മാസം ആയിരുന്നു കരാർ കാലാവധി.
6 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാതെ വന്നതോടെ കരാർ കാലാവധി 3 മാസം കൂടി നീട്ടി നൽകി. നീട്ടി നൽകിയതിന്റെ കാലാവധി സെപ്റ്റംബർ 30ന് അവസാനിച്ചിട്ടും നവീകരണം പൂർത്തിയായില്ല.കുറവൻകുഴി മുതൽ തൊളിക്കുഴി വരെയുള്ള റോഡിൽ മെറ്റലും ടാറും ഇളകി തകർന്ന ഭാഗങ്ങൾ പൂർണമായി ഇളക്കി മാറ്റി അവിടെ മെറ്റൽ നിരത്തി ഉറപ്പിച്ച ശേഷം ബിഎം ചെയ്തും പിന്നീട് ബിസി ചെയ്യാനുമാണ് കരാർ നൽകിയത്.
റോഡ് വെട്ടി കുഴിച്ച ശേഷം മാസങ്ങളോളം മെറ്റൽ നിരത്താതെ റോഡ് കുഴിച്ചിട്ട
നിലയിലായിരുന്നു.ഈ കാലത്ത് റോഡിന്റെ പകുതി സ്ഥലം മാത്രമായിരുന്നു ഇരു ഭാഗങ്ങളിലും ഗതാഗതത്തിനു ഉപയോഗിച്ചിരുന്നത്. ജനങ്ങൾ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും കരാറുകാരൻ പണി പൂർത്തിയാക്കാതെ യാത്രക്കാരെയും നാട്ടുകാരെയും വെല്ലുവിളിച്ചു പോയി.
ഇതിനിടയിൽ പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡിൽ ചാരുപാറയിൽ കലുങ്ക് നിർമിക്കാനായി ഈ റോഡ് അടയ്ക്കാൻ മരാമത്ത് വകുപ്പ് തീരുമാനം എടുത്ത വേളയിൽ തൊളിക്കുഴി നിവാസികൾ ഇതിനെ തടഞ്ഞു.
കുറവൻകുഴി അടയമൺ തൊളിക്കുഴി റോഡിന്റെ നവീകരണം പൂർത്തിയാക്കിയിട്ട് മതി പൊലീസ് സ്റ്റേഷൻ തൊളിക്കുഴി റോഡ് അടയ്ക്കുന്നതെന്ന നിലപാട് ഉയർന്നു വന്നപ്പോൾ കുറവൻകുഴി തൊളിക്കുഴി റോഡിൽ തൊളിക്കുഴി മുതൽ ചെമ്പകശ്ശേരി വരെയുള്ള ഭാഗം കഴിഞ്ഞ ആഴ്ച ഭാഗികമായി ബിഎം ചെയ്തു, ഇനി റോഡ് പൂർണമായി ടാറിങ് നടത്തുന്ന ബിസി ടാറിങ് ബാക്കി കിടക്കുകയാണ്. കഴിഞ്ഞ 9 മാസമായി കുറവൻകുഴി തൊളിക്കുഴി റോഡിലെ യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ് ഈ റോഡിന്റെ നവീകരണ പണികൾ.കരാർ കാലാവധി കഴിഞ്ഞ സ്ഥിതിക്ക് അടിയന്തരമായി റോഡിന്റെ നവീകരണ പണികൾ പൂർത്തിയാക്കുന്നതിന് സർക്കാരും മരാമത്ത് വകുപ്പും കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]