എറണാകുളം: എറണാകുളം ജില്ലയിലെ പ്രമുഖ മത്സ്യത്തൊഴിലാളി നേതാവും പൊതുപ്രവർത്തകനും സാമുഹ്യ സംഘാടകനുമായിരുന്ന വി.ഡി. മജീന്ദ്രൻ (56) അന്തരിച്ചു.
വൃക്ക രോഗത്തിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കീഴാള രാഷ്ട്രീയത്തിൻ്റെ കൊച്ചിയിലെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു അദ്ദേഹം.
ചെറിയ പ്രായത്തിൽ തന്നെ പൊതുപ്രവർത്തനവും സാമൂഹ്യ സേവനവും ആരംഭിച്ച മജീന്ദ്രൻ, ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന എൻ. വേണുഗോപാലൻ്റെ പേഴ്സണൽ സെക്രട്ടറി ആയി പ്രവർത്തിച്ചിട്ടുണ്ട്.
പിന്നീട് കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് കീഴാള രാഷ്ട്രീയത്തിൻ്റെ വിവിധ തലങ്ങളിൽ സജീവമായി. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും കുറച്ചുനാൾ പ്രവർത്തിച്ചു.
പരിസ്ഥിതി പ്രവർത്തകയായ മേധാപട്കറിൻ്റെ കേരളത്തിലെ പ്രധാന സംഘാടകനായിരുന്നു. സി.കെ.
ജാനു എൻ.ഡി.എ. മുന്നണിയിൽ ചേരുന്നത് വരെ അവരുമായി അടുത്ത ബന്ധം പുലർത്തുകയും ആദിവാസി പ്രക്ഷോഭങ്ങളിൽ സജീവമായി പങ്കെടുക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതിയുടെയും വിഷയങ്ങളിൽ മജീന്ദ്രൻ ശക്തമായ നിലപാടെടുത്തു. മേഖലയിലെ ബ്ലൂ ഇക്കോണമിക്ക് എതിരായ പ്രക്ഷോഭങ്ങളിലും ആഴക്കടൽ കപ്പലുകൾക്ക് അനുമതി നൽകിയ നയത്തിനെതിരെയും മീന കുമാരി റിപ്പോർട്ടിന് എതിരെയുള്ള സമരങ്ങളിലും ജില്ലയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.
പെരിയാർ മലിനീകരണത്തിനെതിരെയും ഫാക്ടറികൾ വിഷം തുപ്പുന്ന നയങ്ങൾക്കെതിരായും തുടർച്ചയായ സമരങ്ങളിൽ അദ്ദേഹം സഹകരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി നിശിതമായ വിയോജിപ്പുകൾ ഉണ്ടായിരുന്നപ്പോഴും എല്ലാ പ്രവർത്തകരുമായി അദ്ദേഹം സൗഹൃദബന്ധം സൂക്ഷിച്ചു.
കൊച്ചിയിലെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ച നല്ലൊരു സംഘാടകനെയാണ് വി.ഡി. മജീന്ദ്രൻ്റെ വിയോഗത്തിലൂടെ നഷ്ടമായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]