പത്തനംതിട്ട ∙ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു വിശ്വസിച്ച ചാക്കോ മാഷിനെ പോലെയായിരിക്കും പലർക്കും തങ്ങളുടെ ഗണിതശാസ്ത്ര അധ്യാപകർ.
എന്നാൽ ചാക്കോ മാഷിന്റെ തത്വങ്ങളെ എല്ലാം കാറ്റിൽ പറത്തി കണക്ക് ‘കണക്ക’ല്ലെന്നു പഠിപ്പിച്ച അധ്യാപികയാണ് കഴിഞ്ഞ ദിവസം അന്തരിച്ച റിട്ട. പ്രഫ.
വി.ജെ.സിസിലി. പത്തനംതിട്ട
കാതോലിക്കേറ്റ് കോളജിലെ 33 വർഷത്തെ സേവനത്തിനിടയിൽ കണക്കിനെ ഭയത്തോടെ കണ്ട വിദ്യാർഥികളെ അവർ സമവാക്യങ്ങൾ ലളിതമായി പഠിപ്പിച്ചു.
കണക്കിനെ പ്രണയിച്ച വിദ്യാർഥികളെ കൂടുതൽ ഉന്നതങ്ങളിലേക്ക് കൈപിടിച്ചു നടത്തി. 1963 മുതൽ 1996 വരെ പ്രീഡിഗ്രി, ഡിഗ്രി, പിജി വിദ്യാർഥികളെ സിസിലി ടീച്ചർ ഗണിത ശാസ്ത്രം പഠിപ്പിച്ചിരുന്നു.
പുസ്തകങ്ങൾ ക്ലാസിലേക്കു കൊണ്ടുവരാതെയായിരുന്നു അധ്യാപനം. കണക്കിലെ സമവാക്യങ്ങൾ ദൈനംദിന ജീവിതവുമായി ബന്ധപ്പെടുത്തിയാണു പഠിപ്പിച്ചിരുന്നത്.
‘‘ക്ലാസുകളെല്ലാം പരീക്ഷാ കേന്ദ്രീകൃതമായിരുന്നു. അതു കൊണ്ടുതന്നെ അൽപം പിറകോട്ടു നിന്ന കുട്ടികൾ പോലും പരീക്ഷയിൽ അനായാസം ജയിച്ചിരുന്നു’’ – പാമ്പാടി കെജി കോളജ് പ്രിൻസിപ്പലും സിസിലി ടീച്ചറുടെ ശിഷ്യനുമായ ഡോ.റെനി പി.വർഗീസ് ഓർത്തു.
‘‘ക്ലാസിൽ പലപ്പോഴും അവർ കുട്ടികളെ ശകാരിച്ചിരുന്നു. എങ്കിലും ക്ലാസിനു പുറത്തുവച്ചു കുട്ടികളെ കാണുമ്പോൾ സ്നേഹവും കരുതലും വിളമ്പാൻ ആ അമ്മമനസ്സു മറന്നില്ല’’ – അദ്ദേഹം പറഞ്ഞു.
കാതോലിക്കേറ്റ് കോളേജ് ഗണിതശാസ്ത്ര വിഭാഗം റിട്ട.
മേധാവി കൈപ്പട്ടൂർ കൊന്നയിൽ പ്രൊഫ. വി.ജെ.
സിസിലി കോശി (84) സെപ്റ്റംബർ 28 നാണ് അന്തരിച്ചത്. ഭർത്താവ്: പരേതനായ പ്രൊഫ.
കെ.ജി. കൊച്ചുകോശി.
മക്കൾ: ബിന്ദു ഫിലിപ്പ് (യുഎസ്എ), ജോർജ് കോശി (മാനേജിങ് ഡയറക്ടർ, ട്രോപിക് ഡിസൈൻസ്), ഡോ. ബീനാ കുര്യൻ (സിഎംസി വെല്ലൂർ).
മരുമക്കൾ: മാവേലിക്കര കല്ലുംപുറത്ത് ജിജി ഫിലിപ്പ് (യുഎസ്എ), കോഴഞ്ചേരി വലിയവീട്ടിൽ ഡോ. റെജി കുര്യൻ (സിഎംസി വെല്ലൂർ).
സംസ്കാരം പിന്നീട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]