അധ്യാപക ഒഴിവ്: ചോറ്റാനിക്കര ഗവ.എച്ച്എസ്
ചോറ്റാനിക്കര ∙ ഗവ. ഹൈസ്കൂളിൽ യുപിഎസ്ടി ഒഴിവ്.
കൂടിക്കാഴ്ച 6ന് 10.30ന്. സൗത്ത് വാഴക്കുളം ജിഎച്ച്എസ്എസ്
പെരുമ്പാവൂർ ∙ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ്, ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 6ന് 10.30ന്. ഗവ.
ഗേൾസ് എച്ച്എസ്എസ്
തൃപ്പൂണിത്തുറ ∙ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സീനിയർ കൊമേഴ്സ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 8നു 11ന്.
ലാബ് ടെക്നിഷ്യൻ
കാലടി∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നിഷ്യനെ ആശുപത്രി വികസന സമിതി മുഖേന നിയമിക്കുന്നതിന് 7നു രാവിലെ 10.30നു കൂടിക്കാഴ്ച നടത്തും. ബിഎസ്സി/എംഎൽടി/ ഡിഎംഎടി യോഗ്യതയും പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷനും ഉള്ളവർക്ക് പങ്കെടുക്കാം.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ ചേന്ദമംഗലം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുശ്മശാനം പ്രവർത്തിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് പരിചയസമ്പന്നരായ വ്യക്തികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.
അപേക്ഷകൾ 9ന് 4നകം പഞ്ചായത്ത് ഓഫിസിൽ നൽകണം.. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തിദിവസങ്ങളിൽ പഞ്ചായത്തുമായി ബന്ധപ്പെടുക.
സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ് പരിശീലനം
കൊച്ചി ∙ ഭിന്നശേഷിക്കാരായ യുവാക്കൾക്കായി സെന്റർ ഫോർ ലൈഫ് സ്കിൽസ് ലേണിങ് ‘പങ്ക്–2025’ പദ്ധതിയുടെ ഭാഗമായി സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
7ന് ആരംഭിക്കുന്ന പരിശീലന പരിപാടി 45 ദിവസം നീണ്ടുനിൽക്കും. താമസവും ഭക്ഷണവും സൗജന്യം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് റീട്ടെയ്ൽ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക സഹായവും നൽകും. പ്രായം: 18–35.
100 പേർക്കാണു പ്രവേശനം. 30 വരെ റജിസ്റ്റർ ചെയ്യാം.
7356602396.
ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ്
പറവൂർ ∙ വാണിയക്കാട് ക്രിസ് കാപ്പൽ കോളജിൽ ഒരു മാസത്തെ ഇംഗ്ലിഷ് സ്പീക്കിങ് കോഴ്സ് 6ന് തുടങ്ങും. 98469 48048
രാജഗിരിയിൽ പൈൽസ് സ്ക്രീനിങ് ക്യാംപ്
ആലുവ∙ രാജഗിരി ആശുപത്രിയിൽ നാളെ രാവില 9.30 മുതൽ ഒന്നു വരെ ജനറൽ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ പൈൽസ് സ്ക്രീനിങ് ക്യാംപ് നടത്തും.
സൗജന്യ കൺസൽറ്റേഷനു പുറമേ ഡോക്ടർമാർ നിർദേശിക്കുന്നവർക്കു സൗജന്യ വിഡിയോ റെക്ടോസ്കോപി പരിശോധനയും ലഭിക്കും. തുടർ പരിശോധനകൾക്കും ശസ്ത്രക്രിയയ്ക്കും നിരക്കിൽ ഇളവു ലഭിക്കും.
ആദ്യം റജിസ്റ്റർ ചെയ്യുന്ന 100 ക്യാംപിന്റെ സേവനം ലഭിക്കുക. 7593030276.
യോഗാസനം: ജില്ലാ മത്സരം ഇന്ന്
ആലങ്ങാട് ∙ ജില്ലാ യോഗ സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന 44–ാ മത് ജില്ലാ യോഗാസന മത്സരം ഇന്ന് രാവിലെ 10 മുതൽ ആലങ്ങാട് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ ഹാളിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ, വെറ്ററൻസ് എന്നീ വിഭാഗങ്ങളിലായാണു മത്സരം.
ഇതിൽ നിന്നു തൃശൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. സമാപന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. മത്സരത്തിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഇന്നു രാവിലെ 9നു സ്കൂളിൽ എത്തിച്ചേരുക.
വടംവലി മത്സരം നാളെ
നീലീശ്വരം∙ പ്രോഗ്രസീവ് ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അഖില കേരള വടംവലി മത്സരം നാളെ വൈകിട്ട് 5 നു നീലീശ്വരം കരേറ്റമാതാ പള്ളി ഗ്രൗണ്ടിൽ നടക്കും.
ബോബി ചെമ്മണ്ണൂർ ഉദ്ഘാടനം ചെയ്യും. റോജി എം.ജോൺ എംഎൽഎ മുഖ്യാതിഥിയാകും. ക്ലബ് പ്രസിഡന്റ് പാപ്പച്ചൻ മൂലൻ അധ്യക്ഷത വഹിക്കും. ഫാ.വർഗീസ് പ്ലാക്കൽ സമ്മാനം നൽകും.
അയ്യായിരത്തോളം പേർക്കിരിക്കാവുന്ന മേൽക്കൂര ഗാലറി ഓഡിറ്റോറിയവും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യവും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സ്പർശ് ശിൽപശാല ഇന്ന്
പറവൂർ ∙ നാഷനൽ എക്സ് സർവീസ്മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെ വ്യാപാരഭവനിലെ യൂണിറ്റ് ഓഫിസിൽ ഇന്നു 11ന് സ്പർശ് ശിൽപശാല നടത്തും. സ്പർശ് സംബന്ധമായ സംശയങ്ങളും അപാകതകളും പരിഹരിക്കാൻ വേണ്ട
ക്രമീകരണങ്ങൾ നടത്തും. പ്രതിരോധ പെൻഷൻകാർ സ്പർശ് പിപിഒ കോപ്പി, പാസ്വേർഡ്, പെൻഷൻ/ ഡിസ്ചാർജ് ബുക്ക്, ആധാർ/പാൻ കാർഡുകൾ, ലിങ്ക് ചെയ്ത മൊബൈൽ ഫോൺ, എന്നിവ കൊണ്ടുവരണമെന്നു സെക്രട്ടറി അറിയിച്ചു.
94956 00078.
മെഡിക്കൽ ക്യാംപ് നാളെ
പറവൂർ ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നു വിരമിച്ച് എറണാകുളം ജില്ലയിൽ താമസിക്കുന്ന ഓഫിസർമാരുടെ സംഘടനയായ എബിആർഒഎയുടെ ചാരിറ്റബിൾ ട്രസ്റ്റായ എസ്ബിടി മൈത്രി നാളെ 8.30 മുതൽ ഒന്നു വരെ പുല്ലംകുളം ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് നടത്തും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
നഗരസഭാധ്യക്ഷ ബീന ശശിധരൻ അധ്യക്ഷയാകും. ജനറൽ മെഡിസിൻ, കാർഡിയോളജി, ഓങ്കോളജി, ഓർത്തോപീഡിക്സ്, പൾമനോളജി, ഇഎൻടി, പീഡിയാട്രിക്സ്, ഗൈനക്കോളജി, ദന്ത രോഗ വിഭാഗങ്ങളിലായി ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
സ്ത്രീകൾക്കായി പ്രത്യേക വിഭാഗവും വനിതാ ഡോക്ടർമാരുടെ സേവനവുമുണ്ടാകും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 500 പേർക്ക് പങ്കെടുക്കാം.
ഫോണിൽ വിളിച്ചും വാട്സാപ്പിലും പേര് റജിസ്റ്റർ ചെയ്യാം. 95391 66325.
സൗജന്യ മെഡിക്കൽ ക്യാംപ് നാളെ
പറവൂർ ∙ കാളികുളങ്ങര ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷനും (കേര) ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളജും ചേർന്നു നാളെ 9.30 മുതൽ 12.30 വരെ നന്ത്യാട്ടുകുന്നം ഗവ.എൽപി സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
ജനറൽ മെഡിസിൻ, ഓർത്തോ, ഇഎൻടി, ശിശുരോഗ വിഭാഗങ്ങളിൽ ഡോക്ടർമാരുടെ സേവനമുണ്ടാകും. 97441 75324.
ജല വിതരണം മുടങ്ങും
അരൂർ ∙ തൈക്കാട്ടുശേരി പാലത്തിന് സമീപം രൂപപ്പെട്ട
പൈപ്പിന്റെ ചോർച്ച പരിഹരിക്കുന്നതിനായി ഇന്നും നാളെയും അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, വയലാർ, പട്ടണക്കാട്, കടക്കരപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പൂർണമായും ജല വിതരണം മുടങ്ങുമെന്ന് ജല അതോറിറ്റി തൈക്കാട്ടുശേരി സബ് ഡിവിഷൻ അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ഗതാഗതം നിരോധിക്കും
അരൂർ ∙ ജപ്പാൻ ശുദ്ധജലവിതരണ പദ്ധതിയുടെ തുറവൂർ തൈക്കാട്ടുശേരി പാലത്തിന് സമീപം രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിന് ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8വരെ തൈക്കാട്ടുശേരി പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.
മാക്കേക്കടവ് തുറവൂർ റോഡിൽ മാക്കേകടവിൽ നിന്നു അരൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിയാതൃക്കയിൽ ജംക്ഷനിൽ നിന്നു വടക്കോട്ട് തിരിഞ്ഞ് പോകണം. തുറവൂർ ജംക്ഷനിൽ നിന്നു തൈക്കാട്ടുശേരി ഭാഗത്തേക്കുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.
വൈദ്യുതി മുടക്കം
പാലാരിവട്ടം ജംക്ഷൻ, പി.ജെ.
ആന്റണി റോഡ് എന്നിവിടങ്ങളിൽ 9.30 മുതൽ 2 വരെ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]