പെരുമ്പടന്നയിൽ അടിപ്പാത: 250 ദിവസം പിന്നിട്ട് ജനകീയ സമരം
പറവൂർ ∙ അശാസ്ത്രീയമായ ദേശീയപാത – 66 നിർമാണത്തിനെതിരെയും പെരുമ്പടന്നയിലെ ചക്കരക്കടവ്്, ഇൻഫന്റ് ജീസസ് റോഡുകളിലേക്ക് ചെറുവാഹനങ്ങൾക്കായി അടിപ്പാത പണിയണമെന്നും പെരുമ്പടന്ന കവലയെ പറവൂരിന്റെ മുഖ്യകവാടമാക്കണമെന്നും ആവശ്യപ്പെട്ടും ജനകീയ സമിതി പെരുമ്പടന്നയിൽ നടത്തുന്ന ജനകീയ സമരം 250 ദിവസം പിന്നിട്ടു. 250–ാം ദിവസത്തെ സമരം ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്റ്റനും കസ്റ്റംസ് റിട്ട.അസി.കമ്മിഷണറുമായ വി.എ.മൊയ്തീൻ നൈന ഉദ്ഘാടനം ചെയ്തു.
പി.എസ്.ഉദയഭാനു അധ്യക്ഷനായി. ജി.ഗണേശൻ, കെ.കെ.അബ്ദുല്ല, ജോജോ മനക്കിൽ, സോമൻ കെടാമംഗലം, ജോണി പടിയാറ്റിൽ, കെ.രാമചന്ദ്രൻ, കെ.വി.മധു, ഒ.എൻ.ബോസ്, കൃഷ്ണകുമാർ, കെ.സോമശേഖരൻ, കെ.വി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
കുര്യാപ്പിള്ളിയിൽ അടിപ്പാത: 300 ദിവസം പിന്നിട്ട് ശ്രദ്ധക്ഷണിക്കൽ സമരം
പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി കുര്യാപ്പിള്ളിയിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ നടത്തുന്ന ശ്രദ്ധക്ഷണിക്കൽ സമരം 300 ദിവസം പിന്നിട്ടു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ടു തങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയാണെന്നു നാട്ടുകാർ പറഞ്ഞു. അശാസ്ത്രീയമായ റോഡ് നിർമാണവും കാനയുടെ ഉയരക്കൂടുതലും കാരണം മഴക്കാലത്തു കാനയിൽ നിന്നു മലിനജലവും ചെളിയും ജില്ലാ പഞ്ചായത്ത് റോഡിലേക്ക് ഒഴുകിയെത്തി റോഡ് തകർന്നു.
മൂത്തകുന്നം പ്രാഥമിക കേന്ദ്രത്തിലേക്ക് പോകുന്നവർ ഉൾപ്പെടെ ഒട്ടേറെയാളുകൾ ആശ്രയിക്കുന്ന റോഡാണിത്. അവഗണന തുടർന്നാൽ സമരം ഇനിയും ശക്തമാക്കുമെന്നു സമരസമിതി മുന്നറിയിപ്പു നൽകി.
പഴയ ശുദ്ധജലവിതരണ പൈപ്പ് മാറ്റി പുതിയത് ഇടണമെന്ന ആവശ്യവും ഉന്നയിച്ചു. 300–ാം ദിവസത്തെ സമരം വടക്കേക്കര എച്ച്എംഡിപി സഭ പ്രസിഡന്റ് കെ.വി.അനന്തൻ ഉദ്ഘാടനം ചെയ്തു.
സി.എസ്.ഷാനവാസ് അധ്യക്ഷനായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]