കൊച്ചി∙ ഇന്റർലോക് കട്ടകൾക്കും ടാർ റോഡിനും ഇടയിൽ രൂപപ്പെടുന്ന വിള്ളലുകൾ കാരണം കലൂർ–കടവന്ത്ര റോഡിലെ യാത്ര ദുഷ്കരമായി. ഏറ്റവും കൂടുതൽ ഭാഗം ഇന്റർലോക് കട്ടകൾ ഉപയോഗിച്ചിരിക്കുന്ന റോഡുകളിൽ ഒന്നാണിത്.
എന്നാൽ റോഡിൽ പലയിടത്തും കട്ടകൾക്കിടയിൽ വിള്ളൽ വീണു കുഴികൾ രൂപപ്പെടുകയാണ്. റോഡിലെ ടാർ ചെയ്ത ഭാഗവും ഇന്റർലോക്കും ചേരുന്ന ഭാഗത്താണ് ഏറ്റവും കൂടുതൽ വിള്ളൽ വീഴുന്നത്.
ജംക്ഷനുകളിൽ ഇതു വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഭാരവാഹനങ്ങൾ ഇവിടെ നിർത്തിയെടുക്കേണ്ടി വരുന്നത് ഗതാഗത തടസ്സം ഉണ്ടാക്കുന്നുണ്ട്. ഇതു ശ്രദ്ധിക്കാതെ അവയെ മറികടന്നുവരുന്ന വാഹനങ്ങൾ കുഴിയിലും വീഴുന്നു.
വിള്ളലുകൾക്കു പുറമേ പലയിടത്തും കട്ടകൾ ഇരുന്നും പൊങ്ങിയും ഒരേ നിരപ്പിൽ അല്ലാതെ കിടക്കുന്നതും അപകടകരമാണ്. കടവന്ത്രയിൽ നിന്നു കലൂർ ജംക്ഷൻ എത്തുമ്പോഴേക്കും കുഴികൾ വെട്ടിച്ചും നിർത്തിയെടുത്തും യാത്രക്കാർ വശംകെടുന്ന സ്ഥിതി.
കതൃക്കടവ് പാലത്തിന്റെ 2 വശത്തുമുള്ള വലിയ കുഴികളും ഇരുവശത്തും ഗതാഗത തടസ്സമുണ്ടാക്കുന്നു.
ഇന്റർലോക് കട്ടകൾക്കിടയിലുള്ള വിള്ളലുകൾ ടാർ റോഡിലെ കുഴികൾ പോലെ ദൂരെ നിന്നു കാണാൻ പ്രയാസമാണെന്നതിനാൽ വേഗത്തിൽ പോയാൽ അപകടമുറപ്പ്. കലൂർ– കടവന്ത്ര റോഡിനു പുറമേ വൈറ്റില, വളഞ്ഞമ്പലം ജംക്ഷനുകളിലും ഇന്റർലോക് കട്ടകൾക്കും ടാർ റോഡിനും ഇടയിലുള്ള വിള്ളൽ യാത്രക്കാരെ വലയ്ക്കാറുണ്ട്.
സിഗ്നലിൽ പച്ച തെളിഞ്ഞാലും മുന്നിലുള്ള കുഴികൾ കൂടി കടന്നാലേ വാഹനങ്ങൾക്ക് നീങ്ങാനാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]