കോട്ടയം ∙ ഹരിതകർമ സേനാംഗത്തെ വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐ അലക്സാണ്ടറിനെതിരെയാണ് കേസ്.
30ന് വൈകിട്ട് 5.30ന് നടന്ന സംഭവത്തിൽ പിറ്റേന്നുതന്നെ പരാതി നൽകിയിട്ടും ഇന്നലെ രാത്രിയോടെയാണ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയായ മുട്ടമ്പലം തോട്ടത്തിൽ മറ്റം മായമോൾ (50) ഇന്നലെ സ്റ്റേഷനിലെത്തി മൊഴി നൽകിയിരുന്നു.ഹരിതകർമ സേനാംഗങ്ങൾ മാലിന്യം എടുക്കാൻ വരുന്നതിലുള്ള വിരോധം പ്രതിക്കുണ്ടെന്നും മായ വരുന്നതു കണ്ട് വാതിൽ തുറന്നപ്പോൾ നായ പുറത്തേക്കിറങ്ങി ആക്രമിച്ചതാണെന്നും എഫ്ഐആറിൽ പറയുന്നു.
ഡാഷ് ഹണ്ട് ഇനത്തിൽപെട്ട
നായ കടിക്കുന്ന സ്വഭാവമുള്ളതാണെന്നു പ്രതിയുടെ വീട്ടുകാർ ഹരിതകർമ സേനാംഗങ്ങളോടു നേരത്തേ പറഞ്ഞിരുന്നതായി മായ പറയുന്നു. അതിനാൽ വീട്ടുകാർ നായയെ മുഴുവൻ സമയവും സുരക്ഷിതമായി ബന്ധിച്ചിരുന്നു.
എന്നാൽ, സംഭവ ദിവസം സമീപത്തെ വീടുകളിൽ താമസക്കാർ ഇല്ലാത്ത തക്കം നോക്കി പ്രതി നായയെ മനഃപൂർവം തുറന്നു വിട്ടു. താൻ വരുന്നത് ജനലരികിൽ നിന്ന് പ്രതി കണ്ടിരുന്നു എന്നും കടിക്കുമെന്ന് ഉറപ്പുള്ള നായയെ തുറന്നു വിടുകയായിരുന്നെന്നും മായ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]