കൊച്ചി∙ കളമശേരിക്കു സമീപം ചെന്നൈ എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥനു ഗുരുതര പരുക്കേറ്റ സംഭവത്തിൽ രണ്ടു പ്ലസ് വൺ വിദ്യാർഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത ഇരുവരെയും റെയിൽവേ പൊലീസാണു കണ്ടെത്തിയത്.
കഴിഞ്ഞ മാസം 25ന് വൈകിട്ടാണു ട്രെയിനിനു നേരെ കല്ലേറുണ്ടായത്. വിൻഡോ സീറ്റിൽ ഇരുന്നു യാത്ര ചെയ്തിരുന്ന പറവൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ സീനിയർ ഫയർ ഓഫിസർ എസ്.എസ്.രഞ്ജിത്തിനാണു തലയ്ക്കു പരുക്കേറ്റത്.
കുട്ടികളെ മാതാപിതാക്കളോടൊപ്പം എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി. പ്രതികളെ 15 ദിവസത്തേക്കു കാക്കനാട് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റി.
സംഭവമുണ്ടായതിനു പിന്നാലെ റെയിൽവേ പൊലീസും ആർപിഎഫും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
ഇടപ്പള്ളിക്കും കളമശേരിക്കും ഇടിയിൽ കളമശേരി സ്റ്റേഷനു തൊട്ടടുത്താണു കല്ലേറു നടന്നത്. ഇവിടെയുള്ള ഒട്ടേറെ സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ അരിച്ചു പെറുക്കി പരിശോധിച്ചും മേഖലയിൽ രഹസ്യാന്വേഷണം ശക്തമാക്കിയുമാണു പ്രതികളിലേക്കു പൊലീസ് എത്തിയത്. എറണാകുളം റെയിൽവേ ഡിവൈഎസ്പി ജോർജ് ജോസഫിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണു കേസ് അന്വേഷിച്ചത്.
റെയിൽവേ ഇൻസ്പെക്ടർ കെ.ബാലൻ, എസ്എച്ച്ഒ എ.നിസാറുദീൻ എന്നിവരും ഡാൻസാഫ് ഇന്റലിജൻസ് ടീം അംഗങ്ങളും ചേർന്നാണു പ്രതികളെ കണ്ടെത്തി പിടികൂടിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]