പുത്തൂർ ∙ പേരിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ പഞ്ചായത്ത് ഭരണനേതൃത്വം മന്ദിരോദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ച കുളക്കട പഞ്ചായത്തിലെ ആറ്റുവാശേരി കിഴക്ക് 58–ാം നമ്പർ പ്രിയദർശിനി സ്മാർട്ട് അങ്കണവാടിയുടെ പേരു നീക്കം ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം.
ആറ്റുവാശേരി കിഴക്കു വാർഡംഗം പ്രസാദ് യോഹന്നാൻ ഉൾപ്പെടെ കോൺഗ്രസിന്റെ 3 അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണു തീരുമാനം കൈക്കൊണ്ടത്. പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിക്കാതെ പേരിട്ടത് അംഗീകരിക്കില്ലെന്നും ഉടൻ നീക്കം ചെയ്യാനായി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രസിഡന്റ് സജി കടൂക്കാല പറഞ്ഞു.
പ്രിയദർശിനി എന്ന പേര് സ്വമേധയാ നീക്കം ചെയ്യാമെന്നും അതിനു മുൻപ് തൊട്ടടുത്ത വാർഡിലെ എകെജി അങ്കണവാടിയുടെ പേരു നീക്കം ചെയ്യണമെന്നും കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു.
മുൻപിട്ട പേരു മാറ്റാതെ ഇപ്പോഴത്തെ പേരു നീക്കം ചെയ്യണമെന്നതു രാഷ്ട്രീയ അജൻഡയാണെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ മഠത്തിനാപ്പുഴ അജയൻ പറഞ്ഞു.
പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനങ്ങൾക്കു പ്രത്യേകിച്ചു പേരിടുന്നതിനോടു യോജിക്കുന്നില്ലെന്നും തർക്കം ഉടലെടുത്ത സാഹചര്യത്തിൽ സെന്റർ നമ്പരിനു ഉപരിയായി പേരിട്ടിട്ടുള്ള 2 അങ്കണവാടികളുടെയും പേര് നീക്കം ചെയ്യണമെന്നാണ് ബിജെപി നിലപാടെന്ന് പാർലമെന്ററി പാർട്ടി ലീഡർ ഹരികൃഷ്ണൻ പറഞ്ഞു.
കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ഉപയോഗിച്ചു നിർമിച്ച അങ്കണവാടി കെട്ടിടത്തിനു പ്രിയദർശിനി സ്മാർട്ട് അങ്കണവാടി എന്നു പേരിട്ടതാണ് തർക്കത്തിന് ഇടയാക്കിയത്. അവസാന നിമിഷം പേരു നീക്കം ചെയ്യണമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചെങ്കിലും സംഘാടക സമിതി മന്ദിരോദ്ഘാടനവുമായി മുന്നോട്ടു പോകുകയായിരുന്നു.
കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റും എൽഡിഎഫിന്റെ ബ്ലോക്ക്, പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തിരുന്നില്ല.
ബിജെപി അംഗങ്ങളും വിട്ടുനിന്നു. ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും എത്തിയിരുന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]