ഇത്തിക്കര ∙ ദേശീയപാതയുടെ അശാസ്ത്രീയ നിർമാണം മൂലം മുന്നൂറോളം കുടുംബങ്ങളുടെ യാത്രാ സൗകര്യം പൂർണമായും തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ചു ഇത്തിക്കരയിൽ അനിശ്ചിതകാല റിലേ സത്യഗ്രഹത്തിന്റെ ഭാഗമായി ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.സുരേഷ് സത്യഗ്രഹം അനുഷ്ഠിച്ചു. പ്രതിഷേധ സമിതി കൺവീനർ ജി.രാജുവിന്റെ അധ്യക്ഷതയിൽ ആദിച്ചനല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ദീപക്, ശ്യാം, അശോകൻ,ഫൈസൽ, സിജു മനോഹരൻ, എം.എസ്.ശശിധരൻ പിള്ള, അനസ്, രാധാകൃഷണൻ, രാജേഷ്, രവീന്ദ്രൻപിള്ള, ചന്ദ്രമോഹനൻ, അംബിക, താര, അമ്മിണി മോഹൻ, സരള, ബീന, വിജയ, വനജ എന്നിവർ നേതൃത്വം നൽകി.
വൈകിട്ട് നടന്ന സമാപന യോഗം സമദാനിയ എജ്യുക്കേഷൻ റിസർച് സെന്റർ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്തു മൂന്നാം ദിവസമായ ഇന്ന് മുഹമ്മദ് ഫൈസൽ സത്യഗ്രഹം അനുഷ്ഠിക്കും. കവി ബാബു പാക്കനാർ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് സമാപന യോഗം പഞ്ചായത്ത് അംഗം ബി.ഹരികുമാർ ഉദ്ഘാടനം ചെയ്യും. ജനകീയ പ്രതിഷേധ സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല റിലേ സത്യഗ്രഹം.
പഞ്ചായത്ത് മെംബർ ജി.രാജുവാണ് അനിശ്ചിതകാല റിലേ സത്യഗ്രഹത്തിനു തുടക്കം കുറിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ ജനകീയ പ്രതിഷേധ ജ്വാല തെളിക്കൽ, റാലി, പൊതുസമ്മേളനം എന്നിവ നടത്തിയതിനു ശേഷമാണ് അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിച്ചത്. ദേശീയപാത വികസനത്തെ തുടർന്നു ഇത്തിക്കര വയൽ, അമ്പലത്തറ, മൂഴിയിൽ പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങളുടെ യാത്രാസൗകര്യം പൂർണമായും തടസ്സപ്പെടുന്ന സ്ഥിതിയാണ്.
റിലേ സത്യഗ്രഹത്തിന് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് സത്യഗ്രഹ സമരം
ചാത്തന്നൂർ ∙ വലിയ വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന തരത്തിൽ തിരുമുക്ക് അടിപ്പാത പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിലേ സത്യഗ്രഹത്തിന്റെ പതിനാറാം ദിവസം യൂത്ത് കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സത്യഗ്രഹ സമരം നടന്നു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ശ്യാം റിലേ സത്യഗ്രഹം അനുഷ്ഠിച്ചു.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ ഉദ്ഘാടനം ചെയ്തു. തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിലാണ് സത്യഗ്രഹ സമരം നടക്കുന്നത്.
സമരസമിതി കൺവീനർ കെ.കെ.നിസാർ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.ഉണ്ണിക്കൃഷ്ണൻ, സുഭാഷ് പുളിക്കൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അജിത്ത് ലാൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം,യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ്.
മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അമ്പിളി, പരവൂർ നഗരസഭാ കൗൺസിലർ വിജയ് പരവൂർ, വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. സത്യഗ്രഹ സമരത്തിന്റെ പതിനേഴാം ദിവസമായ ഇന്ന് എക്സ് സർവീസ് ലീഗ് പരവൂർ യൂണിറ്റ് വൈസ് പ്രസിഡന്റ് ടി.അനിൽ കുമാർ സത്യഗ്രഹം അനുഷ്ഠിക്കും.
എക്സ് സർവീസ് സ്റ്റേറ്റ് ഗവേണിങ് കൗൺസിൽ അംഗം ബി.ശശിധരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും.
‘തിരുമുക്കിലെയും ഇത്തിക്കരയിലെയും യാത്രാ പ്രശ്നം പരിഹരിക്കണം’
ചാത്തന്നൂർ ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി തിരുമുക്ക്, ഇത്തിക്കര എന്നിവിടങ്ങളിലെ യാത്രാ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വരമായി ഇടപെടണമെന്നു ജെഎസ്എസ് (സോഷ്യലിസ്റ്റ്) ചാത്തന്നൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം. പരവൂർ നഗരസഭ മേഖല, 4 പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ 2 ലക്ഷത്തോളം ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിക്കാതെയാണ് തിരുമുക്കിൽ വീതി കുറഞ്ഞ അടിപ്പാത നിർമിച്ചത്. ഇതു പുനർനിർമിക്കണം.
ഇത്തിക്കര വയൽ, അമ്പലത്തറ, മൂഴിയിൽ പ്രദേശങ്ങളിലെ മുന്നൂറോളം കുടുംബങ്ങളുടെ യാത്ര പൂർണമായും തടസ്സപ്പെടും.
ആദിച്ചനല്ലൂർ, ഓയൂർ, ആയൂർ ഭാഗത്തു നിന്നുള്ള യാത്രയും പ്രതിസന്ധിയാണ്. നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.
പി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഡ്വ.
വി.എച്ച്.സത്ജിത്, എൻ.ബാഹുലേയൻ, എലിസബത്ത്, ശിവനാണു ആചാരി, ബേബി ഗിരിജ ദിനേശ്, ഹരിലാൽ, ജോണി എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]