പുതുക്കാട് ∙ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ വിവിധ ചിത്രങ്ങളും വന്യജീവി സംരക്ഷണ സന്ദേശങ്ങളും റെയിൽവേ സ്റ്റേഷനിൽ ചുമർചിത്രങ്ങളായി നിറയുന്നു. രണ്ടാം പ്ലാറ്റ്ഫോമിന്റെ ചുമരിലാണ് ചിത്രങ്ങൾ വരച്ചത്.
ഇതോടെ വനം വകുപ്പ് പീച്ചി ഡിവിഷന്റെ വനം-വന്യജീവി വാരാഘോഷത്തിനും തുടക്കമായി. ചിത്രകാരൻ ഡേവിസ് വരന്തരപ്പിള്ളി നേതൃത്വം നൽകി. ഇരിങ്ങാലക്കുട
ക്രൈസ്റ്റ്, തലക്കോട്ടുകര വിദ്യ എൻജിനീയിറിങ്, വെള്ളറക്കാട് തേജസ് എൻജിനീയറിങ് കോളജുകളിലെ എൻഎസ്എസ് അംഗങ്ങളായ വിദ്യാർഥികളാണ് ചിത്രങ്ങൾ വരച്ചത്.
കെ.കെ.രാമചന്ദ്രൻ എംഎൽഎ ചിത്രംവര ആഘോഷത്തിന് തുടക്കം കുറിച്ചു. പീച്ചി ഡിവിഷൻ വൈൽഡ് ലൈഫ് വാർഡൻ എം.കെ.രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അൽജോ പുളിക്കൻ, സി.പി.സജീവൻ, എൻ.ജെ.പോൾ മനേഷ്, കെ.കെ.അനന്തലക്ഷ്മി, മുഹമ്മദ് റാഫി, അരുൺ ലോഹിദാക്ഷൻ, വി.വിജിൻ വേണു, ഇ.ആർ.രഞ്ജിത്ത്, വിപിൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]