എടത്വ ∙ ഇഴജന്തുക്കളെ പേടിക്കാതെ ഇനി ചമ്പക്കുളം കാരേക്കാട്ട് ഗവ. എൽപി സ്കൂളിലെ കുട്ടികൾക്ക് പഠിക്കുകയും, പ്രദേശവാസികൾക്കു വഴി നടക്കുകയും ചെയ്യാം.
സ്കൂളിനു സമീപത്തെ കാടു മൂടിക്കിടന്ന കളത്തിൽ നിന്നും വലിയ തോതിലായിരുന്നു ഇഴജന്തുക്കളുടെ ശല്യം ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പേടിയുടെ പാഠം എന്ന തലക്കെട്ടിൽ മനോരമ പത്രം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപെട്ട
ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി.ജലജകുമാരിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പുത്തൊഴിലാളികളെ കൊണ്ടും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചും പ്രദേശം വൃത്തിയാക്കി.
രണ്ടു വർഷത്തോളമായി കാടുകയറി കിടക്കുന്ന കുളം വൃത്തിയാക്കണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും അധികൃതർ തയാറായിരുന്നില്ല. ഇതേ തുടർന്നാണു വാർത്ത പ്രസിദ്ധീകരിച്ചത്.
പഞ്ചായത്തിന്റെ ഉടമസ്ഥതയിലാണു സ്കൂൾ പ്രവർത്തിക്കുന്നത്. മിക്ക ദിവസവും സ്കൂൾ മുറ്റത്തും, വീടുകളുടെ സമീപത്തും ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകുന്നത് പതിവായിരുന്നു.
ഉപയോഗ ശൂന്യമായി കിടക്കുന്ന കുളം നികത്തി കുട്ടികൾക്ക് കളിക്കുന്നതിന് ഉപയോഗിക്കാൻ കഴിയും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]