കണ്ണാടിപറമ്പ് ∙ നാറാത്ത് പഞ്ചായത്തിലെ പാറപ്പുറം അങ്കണവാടിക്കു സമീപത്തും കോട്ടാഞ്ചേരിയിലുമായി പന്ത്രണ്ട് പേർക്കു കുറുനരിയുടെ കടിയേറ്റു. മൂന്നുവയസ്സുകാരി അഭിനന്ദയെയും 78 വയസ്സുള്ള കൃഷ്ണനെയും കൂടാതെ മുജീബ് (48), ഖാദർ (68), കാനാടത്തിൽ കാർത്യായനി (65), കാനാടത്തിൽ സജിത്ത് (54), പുതിയ വളപ്പിൽ രാജീവൻ (59), ജസ്ന മധു (38), ശ്രീലക്ഷ്മി (16), ടി.ജമീല (60), ആമിന (74), മുഹമ്മദ് (62) എന്നിവർക്കാണ് 1നു രാവിലെ ഒൻപതോടെ കുറുനരിയുടെ കടിയേറ്റത്.സാരമായി പരുക്കേറ്റ ഒരാൾ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും മൂന്നുപേർ കണ്ണൂർ എകെജി ആശുപത്രിയിലും എട്ടുപേർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
വീടിനു സമീപത്തുവച്ചാണ് എല്ലാവരെയും കുറുനരി ആക്രമിച്ചത്. കുറുനരിയെ ഇന്നലെ രാവിലെ റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയതായി പരിസരവാസികൾ പറഞ്ഞു. പരുക്കേറ്റവരെ നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ സന്ദർശിച്ചു.
പ്രദേശത്തു തെരുവുനായ, കുറുനരിശല്യം ഏറിവരുന്നതായും നടപടി സ്വീകരിക്കണമെന്നും പൊതുപ്രവർത്തകൻ മുഹമ്മദ്കുഞ്ഞി പാറപ്രം ആവശ്യപ്പെട്ടു.
പട്ടാപ്പകൽ വീട്ടിൽ കുറുനരി
ചെറുപുഴ ∙ പ്രാപ്പൊയിൽ ടൗണിനു സമീപം പ്രാപ്പൊയിൽ- കക്കോട് റോഡരികിലെ വീട്ടിൽ പട്ടാപ്പകൽ കുറുനരി കയറി. വിസ്മയ സുനിലിന്റെ വീട്ടിലാണു വ്യാഴാഴ്ച പകൽ 11.30ന് തുറന്നുകിടന്ന വാതിലിലൂടെ കുറുനരി കയറിയത്.
ഒരു മിനിറ്റോളം വീട്ടിലെ മുറിയിൽ ഉണ്ടായിരുന്നു. വിസ്മയ സുനിലിന്റെ ഭാര്യ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ മുറിയിൽ നിഴൽ കണ്ടു പുറത്തേക്കു വന്നതോടെ കുറുനരി വീട്ടിൽ ഇറങ്ങിപ്പോയി. വീട്ടിലെ സിസിടിവി ക്യാമറയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
മുറിക്കുള്ളിൽ രൂക്ഷഗന്ധമുണ്ടായിരുന്നു. സംഭവം പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]