കൊല്ലം∙ ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിനു സമീപം തെരുവോര കച്ചവടസ്ഥാപനത്തിൽ കുക്കർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. കാഞ്ഞാവെളി തൃക്കരുവ സ്വദേശി ഇല്യാസിന് (59) ആണ് പരുക്ക്.
കാലിനും വാരിയെല്ലിനും പരുക്കേറ്റ ഇല്യാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് അപകടം.
കടല വേവിക്കുന്നതിനിടെ കുക്കർ പൊട്ടിത്തെറിക്കുകയായിരുന്നു ഇല്യാസ് പറഞ്ഞു. ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപതിയിലെത്തിച്ചെങ്കിലും കാലിനും വാരിയെല്ലുകൾക്കും പൊട്ടലേറ്റതിനാൽ ഇല്യാസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ ആശുപത്രിയിലെ ഓക്സിജൻ പ്ലാന്റിന് സുരക്ഷാ ഭീഷണിയായി മാറിയതിനാൽ ഇതിനു സമിപത്തുള്ള തട്ടുകടകൾ ഒഴിയണമെന്ന് കലക്ടർ ഉത്തരവ് നൽകിയിരുന്നതാണ്.
കോടതിയെ സമീപിച്ച് കലക്ടറുടെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ച് കച്ചവടം തുടരുകയായിരുന്നു. ഗുരുതരമായി സുരക്ഷാ ഭീഷണി ഉയർത്തുന്നതായി കാണിച്ചു സ്പെഷൽ ബ്രാഞ്ചും പല തവണ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
എന്നാൽ തട്ടുകടക്കാർ കോടതിയെ സമീപിക്കുമ്പോൾ പ്രശ്നത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർ കോടതിയുടെ മുന്നിൽ കൊണ്ടു വരുന്നില്ല എന്ന പരാതിയും ഉ ണ്ട്. കുക്കർ പൊട്ടിത്തെറിച്ച് അപകടമുണ്ടായ തട്ടുകട
മുടക്കമില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]