യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് അംഗങ്ങൾ തമ്മിലുള്ള ബജറ്റ് തർക്കം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് യുഎസ് ഫെഡറൽ സർക്കാർ ഷട്ട്ഡൗൺ പ്രഖ്യാപിച്ചു.
ഒക്ടോബർ മുതൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം നിർത്തലാക്കിക്കൊണ്ടുള്ള അടച്ചുപൂട്ടൽ അമേരിക്കയിൽ സാധാരണ ജന ജീവിതത്തിന് പ്രതിസന്ധിയാകും. അമേരിക്കക്കാർക്ക് ഒഴിച്ചു കൂടാനാകാത്ത വിമാനയാത്ര മുതൽ മൃഗശാല സന്ദർശനങ്ങൾ വരെയുള്ള കാര്യങ്ങളിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.
ഈ പ്രതിസന്ധി ഫെഡറൽ തൊഴിലാളികളിൽ 40% പേരെ – ഏകദേശം 750,000 പേരെ- ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യാത്ര
ഫെഡറൽ ഷട്ട്ഡൗൺ പലവിധത്തിൽ യാത്രക്കാരെ ബാധിച്ചേക്കാം.
ഇത് നീണ്ട സുരക്ഷാ ക്യൂകൾക്കും യാത്ര വൈകുന്നതിനും കാരണമായേക്കാം.
എയർ ട്രാഫിക് കൺട്രോൾ ആൻഡ് ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ജീവനക്കാരെ ‘അത്യാവശ്യ’ തൊഴിലാളികളായി കണക്കാക്കുന്നു, അതിനാൽ അവർ ജോലിക്ക് പോകുന്നത് തുടരും.
എന്നാൽ ഷട്ട്ഡൗൺ അവസാനിക്കുന്നതുവരെ അവർക്ക് ശമ്പളം ലഭിക്കില്ല.
വിദേശയാത്ര നടത്താൻ പദ്ധതിയിടുന്ന അമേരിക്കക്കാരെയും ഇത് ബാധിച്ചേക്കാം.
യാത്രാ രേഖകൾ തയാറാക്കുന്നതിന് പതിവിലും കൂടുതൽ സമയമെടുക്കുമെന്ന് യുഎസ് പാസ്പോർട്ട് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
അടച്ചുപൂട്ടൽ സമയത്ത് നിയമപാലകർ തുടർന്നും പ്രവർത്തിക്കും.
അവരിൽ 200,000-ത്തിലധികം പേർ ശമ്പളമില്ലാതെ ജോലി ചെയ്യുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം എക്സിൽ കുറിച്ചു.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഏജന്റുമാർ,ആശുപത്രിയിലെ മെഡിക്കൽ കെയർ സ്റ്റാഫ്, എയർ-ട്രാഫിക് കൺട്രോളർമാർ എന്നിവരുൾപ്പെടെയുള്ള അതിർത്തി സംരക്ഷണ ജീവനക്കാരും പതിവുപോലെ ജോലിതുടരണം.
ബിബിസിയുടെ യുഎസ് മീഡിയ പങ്കാളിയായ സിബിഎസ് ന്യൂസിന്റെ കണക്കനുസരിച്ച്, ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിടുന്ന അഞ്ച് സർക്കാർ വകുപ്പുകൾ ഇവയാണ്:
മുൻകാല അടച്ചുപൂട്ടലുകളിൽ ചെയ്തതുപോലെ ചില തൊഴിലാളികൾ വേറെ ജോലി തിരഞ്ഞെടുക്കാൻ തീരുമാനിച്ചേക്കാം. അത്യാവശ്യക്കാരല്ലാത്ത ജീവനക്കാർ വീട്ടിൽ തന്നെ തുടരാൻ നിർബന്ധിതരാകും.
മുൻകാലങ്ങളിൽ, ഈ തൊഴിലാളികൾക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നൽകിയിരുന്നു.
സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി), നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) തുടങ്ങിയ നിരവധി ഏജൻസികൾ നിരവധി തൊഴിലാളികളെ പിരിച്ചുവിടാൻ സാധ്യതയുണ്ട്.
അധികാരമേറ്റതിനുശേഷം സർക്കാർ ചെലവുകളും ഫെഡറൽ ജോലികളും വെട്ടിക്കുറച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഷട്ട്ഡൗൺ കൂടുതൽ പിരിച്ചുവിടലുകൾക്കു കാരണമാകുമെന്ന് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റേഞ്ചർമാരോടും മറ്റ് ജീവനക്കാരോടും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടതിനാൽ, കഴിഞ്ഞ അടച്ചുപൂട്ടലുകളിൽ നാഷനൽ പാർക്കുകൾ ഉൾപ്പെടെയുള്ളവ അടച്ചിട്ടിരുന്നു.
നേരത്തെ അടച്ചുപൂട്ടൽ സമയത്ത്, ട്രംപ് ഭരണകൂടം പാർക്കുകൾ തുറന്നിടാൻ തീരുമാനിച്ചു, അവിടെ വളരെ കുറച്ച് ഫെഡറൽ തൊഴിലാളികള് മാത്രമേ ജോലിക്ക് ഉണ്ടായിരുന്നുള്ളൂ. ഈ തീരുമാനം പാർക്കുകള് നശിക്കാനിടയാക്കി.
സന്ദർശകർ പലരും സംരക്ഷിത ഭൂപ്രകൃതിയിലൂടെ വാഹനമോടിച്ചു. ചരിത്ര സ്ഥലങ്ങൾ കൊള്ളയടിച്ചു.
മാലിന്യം വ്യാപകമായി നിക്ഷേപിച്ചെന്നും പാർക്കുകളുടെ അധികൃതർപരാതിപ്പെട്ടു.
അടച്ചുപൂട്ടൽ ഉണ്ടായാൽ പാർക്കുകൾ പൂർണമായും അടച്ചിടണമെന്ന് 40-ലധികം മുൻ പാർക്ക് സൂപ്രണ്ടുമാർ വൈറ്റ് ഹൗസിനോട് അഭ്യർത്ഥിച്ചിരുന്നു.
“ക്യൂറേറ്റർമാരില്ലാതെ മ്യൂസിയങ്ങളോ, എയർ ട്രാഫിക് കൺട്രോളർമാരില്ലാതെ വിമാനത്താവളങ്ങളോ തുറന്നിടില്ല – നാഷണൽ പാർക്ക് സർവീസ് തൊഴിലാളികളില്ലാതെ നമ്മുടെ ദേശീയ പാർക്കുകൾ തുറന്നിടരുത്,” അമേരിക്കയിലെ ദേശീയ പാർക്കുകൾ സംരക്ഷിക്കുന്നതിനുള്ള സഖ്യത്തിലെ എമിലി തോംസൺ പറഞ്ഞു.
പ്രശസ്തമായ സ്മിത്സോണിയൻ ഇൻസ്റ്റിട്ട്യൂഷൻ മ്യൂസിയങ്ങൾ ഒക്ടോബർ 6 തിങ്കളാഴ്ച വരെ തുറന്നിരിക്കും.
ദേശീയ മൃഗശാലയിലെ മൃഗങ്ങൾക്ക് “തീറ്റയും പരിചരണവും തുടരും” എന്ന് മൃഗശാലനടത്തുന്ന സ്മിത്സോണിയൻ പറയുന്നു. എന്നാൽ മൃഗശാല ജീവനക്കാർ വെബ്ക്യാമുകൾ അടച്ചുപൂട്ടും, അതിനാൽ കാഴ്ചക്കാർക്ക് പാണ്ടകൾ, സിംഹങ്ങൾ,ആനകൾ, മോൾ എലികൾ എന്നിവയെ കാണാൻ കഴിയില്ല.
സാമൂഹിക പദ്ധതികൾ
വൃദ്ധർക്കും ദരിദ്രർക്കും വേണ്ടിയുള്ള സാമൂഹിക ആരോഗ്യ പദ്ധതികളായ
മെഡികെയർ, മെഡികെയ്ഡ് എന്നിവ തുടരും.
എന്നാൽ ജീവനക്കാരുടെ കുറവ് തടസമായേക്കാം.
ഭക്ഷ്യ സഹായ പദ്ധതികളെയും ഇത് ബാധിക്കും, സ്ത്രീകൾ, ശിശുക്കൾ, കുട്ടികൾ എന്നിവർക്കായുള്ള സപ്ലിമെന്റൽ ന്യൂട്രീഷൻ പ്രോഗ്രാം (WIC) വേഗത്തിൽ ഫണ്ട് തീർന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
സപ്ലിമെന്റൽ ന്യൂട്രീഷൻ അസിസ്റ്റൻസ് പ്രോഗ്രാം കൂടുതൽ കാലം തുടരുന്നേക്കാം, പക്ഷേ ഫണ്ടിങ് തീർന്നുപോകാനുള്ള സാധ്യതയുണ്ട്.
അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളെയും വലിയതോതിൽ ബാധിക്കാനിടയില്ല, എന്നിരുന്നാലും ദുരന്ത ഏജൻസികൾ നടത്തുന്ന മറ്റ് പ്രവർത്തനങ്ങളെ ഇത് ബാധിക്കും.
ദേശീയ വെള്ളപ്പൊക്ക ഇൻഷുറൻസ് പദ്ധതി അവസാനിപ്പിക്കും. ഇത് സർക്കാർ നടത്തുന്ന പദ്ധതിയിൽ നിന്നുള്ള പോളിസികൾ ആവശ്യമുള്ള ചില വസ്തുവകകളുടെ മോർട്ട്ഗേജുകൾ വൈകിപ്പിക്കും.
അടച്ചുപൂട്ടൽ നീണ്ടുനിന്നാൽ, ഫെഡറൽ എമർജൻസി മാനേജ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഫെമ) ദുരന്ത നിവാരണ ഫണ്ടിലേക്കുള്ള പണം തീർന്നുപോകാനുംസാധ്യതയുണ്ട്.
മെയിൽ
യുഎസ് പോസ്റ്റൽ സർവീസിനെ സർക്കാർ അടച്ചുപൂട്ടലുകൾ ബാധിച്ചേക്കില്ല
ഈ ആഴ്ച വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ, എല്ലാ പോസ്റ്റ് ഓഫിസുകളും പതിവുപോലെ തുറന്നിരിക്കുമെന്ന് സർവീസ് അറിയിച്ചു. ഫണ്ടിങിനായി ഇവർ കോൺഗ്രസിനെ ആശ്രയിക്കാത്തതിനാലാണിത്.
ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിൽപ്പനയിലൂടെ ധനസഹായം ലഭിക്കുന്ന സ്വതന്ത്രസ്ഥാപനമാണിത്.
കാരണം ഡെമോക്രറ്റുകൾ
സർക്കാർ അടച്ചുപൂട്ടലിന് കോൺഗ്രസിലെ ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തുന്ന വൈറ്റ് ഹൗസ്, അടച്ചുപൂട്ടൽ തുടർന്നാൽ കുടുംബങ്ങളെ അത് ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
ആറ് വർഷത്തിനിടയിലെ ആദ്യത്തെ സർക്കാർ അടച്ചുപൂട്ടലിന് ഡെമോക്രാറ്റുകളെ കുറ്റപ്പെടുത്തിക്കൊണ്ട് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ബുധനാഴ്ച വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ പ്രത്യക്ഷപ്പെട്ടിരിന്നു.
അസാധാരണമായ ഈ ബ്രീഫിങ്ങിൽ, അടച്ചുപൂട്ടൽ പിരിച്ചുവിടലിലേക്ക് നയിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]