കാസർകോട്: മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കാസർകോട് ജില്ലയിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് നേതാക്കൾ കരുതൽ തടങ്കലിൽ. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസിൻ്റെ നടപടി.
കെഎസ്യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവരെ ചെർക്കളയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ബളാൽ, രതീഷ് രാഘവൻ, ഷിബിൻ, വിനോദ് കള്ളാർ എന്നിവരെ കാഞ്ഞങ്ങാട് മാവുങ്കാലിൽ വെച്ചാണ് പൊലീസ് കരുതൽ തടങ്കലിലാക്കിയത്.
ഇവരെ കൂടാതെ യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീജിത്ത്, സെക്രട്ടറിമാരായ സുധീഷ്, സുശാന്ത്, ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട്, വൈസ് പ്രസിഡന്റ് രാജേഷ് തമ്പാൻ എന്നിവരും പൊലീസ് കസ്റ്റഡിയിലാണ്.
പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]