പ്രൈമറ്റോളജിസ്റ്റ്, നരവംശശാസ്ത്രജ്ഞ, പ്രകൃതി സംരക്ഷക എന്നീ നിലകളിൽ ലോകമെമ്പാടും പ്രശസ്തയായ ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു. 91-ാം വയസിലാണ് അന്ത്യം.
അവരുടെ സ്ഥാപനമായ ‘ജെയ്ൻ ഗുഡാൾ ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് മരണ വിവരം പുറത്ത് വിട്ടത്. യു.എസ് പര്യടനത്തിനിടെ കാലിഫോർണിയയിൽ വെച്ചായിരുന്നു ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞയുടെ അന്ത്യം.
ചിമ്പാൻസികളെക്കുറിച്ചുള്ള വിപ്ലവകരമായ ഗവേഷണങ്ങളിലൂടെയാണ് ഗുഡാൾ ലോകമെമ്പാടും അറിയപ്പെടുന്നത്. 1960-കളിൽ തന്റെ 26-ാം വയസിൽ ടാൻസാനിയയിലെ ഗോംബെ സ്ട്രീം നാഷണൽ പാർക്കിൽ വെച്ച് ചിമ്പാൻസികളുടെ സാമൂഹിക പെരുമാറ്റത്തെക്കുറിച്ച് അവർ നടത്തിയ പഠനങ്ങളാണ് മൃഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ വലിയ മാറ്റം വരുത്തിയത്.
ചിമ്പാൻസികൾക്കും മനുഷ്യർക്കും തമ്മിലുള്ള സാമ്യങ്ങളെ കുറിച്ചുള്ള ഡോ. ഗുഡാളിന്റെ കണ്ടെത്തലുകളും വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി.
ശാസ്ത്ര മേഖലയിലെ മാറ്റങ്ങൾക്ക് ഒപ്പം പ്രകൃതി സംരക്ഷണത്തിനും മൃഗങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ടു. ‘റൂട്ട്സ് & ഷൂട്ട്സ്’ പോലുള്ള പരിപാടികളിലൂടെ യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് ആകർഷിക്കുന്നതിൽ അവർ വലിയ പങ്ക് വഹിച്ചു.
2002-ൽ ഐക്യരാഷ്ട്രസഭയുടെ ‘മെസഞ്ചർ ഓഫ് പീസ്’ആയി തിരഞ്ഞെടുക്കപ്പെട്ടു.ഡോ.ജെയ്ൻ ഗുഡാൾ അന്തരിച്ചു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]