ഇന്ത്യയിലെ ഏറ്റവും വലിയ ടെലിവിഷൻ റിയാലിറ്റി ഷോയായ ബിഗ് ബോസിൻ്റെ മലയാളം പതിപ്പ് ഏഴാം സീസണിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഷോയിൽ ഫാമിലി വീക്ക് പുരോഗമിക്കുകയാണ്.
അക്ബർ, അനീഷ്, ഷാനവാസ്, ആദില-നൂറ, അനുമോൾ, ആര്യൻ, ജിസേൽ, ബിന്നി എന്നിവരുൾപ്പെടെയുള്ള മത്സരാർത്ഥികളുടെ കുടുംബാംഗങ്ങൾ ഇതിനോടകം ബിഗ് ബോസ് ഹൗസിലെത്തി. ഈ വേളയിൽ, മുൻ സീസണിലെ ഒരു ഫാമിലി എപ്പിസോഡ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.
ബിഗ് ബോസ് മലയാളം സീസൺ 5-ലെ ആ അവിസ്മരണീയ നിമിഷങ്ങളാണ് ആരാധകർ ഓർത്തെടുക്കുന്നത്. ബിഗ് ബോസ് മലയാളത്തിൻ്റെ ചരിത്രത്തിൽ ഒരു ഫാമിലി എപ്പിസോഡിനായി പ്രേക്ഷകർ ഇത്രയേറെ ആകാംഷയോടെ കാത്തിരുന്ന മറ്റൊരു സന്ദർഭമുണ്ടായിട്ടില്ല.
സീസൺ 5 വിജയിയായ അഖിൽ മാരാരിൻ്റെ കുടുംബം ഹൗസിലേക്ക് എത്തിയ ദിവസത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അഖിലിൻ്റെ കുടുംബാംഗങ്ങൾ വരുന്നതിൻ്റെ പ്രമോ വീഡിയോ പുറത്തിറങ്ങിയത് മുതൽ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നതുവരെ വലിയ പ്രേക്ഷകശ്രദ്ധയാണ് ലഭിച്ചത്.
അന്ന് രാവിലെ മുതൽ തത്സമയ സംപ്രേഷണം കാണാനായി മാത്രം കാത്തിരുന്ന ആയിരക്കണക്കിന് ആരാധകരുണ്ടായിരുന്നുവെന്നത് ലൈവ് ചാറ്റുകളിൽ നിന്ന് വ്യക്തമായിരുന്നു. ‘ശിക്കാരി ശംഭു’ എന്ന ചിത്രത്തിലെ ‘താരം പതിപ്പിച്ച കൂടാരം’ എന്ന ഗാനം പ്രേക്ഷകർക്കിടയിൽ ഇത്രയധികം സ്വീകാര്യത നേടിയത് ഒരുപക്ഷേ അഖിലിൻ്റെ കുടുംബത്തിൻ്റെ ആ വരവോടെയാകാം.
ആ ഗാനത്തിൻ്റെ പശ്ചാത്തലത്തിൽ അഖിൽ മാരാരിൻ്റെ മക്കൾ ഓടിവരുന്ന പ്രമോ ഇന്നും ബിഗ് ബോസ് പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു. സീസൺ 7-ൽ ഫാമിലി വീക്ക് ആരംഭിച്ചതോടെ, സീസൺ 5-ലെ ഈ പ്രമോയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വീണ്ടും വ്യാപകമായി പ്രചരിക്കുകയാണ്.
പ്രമോ വീഡിയോയ്ക്ക് താഴെ ‘ഇതെത്ര കണ്ടാലും രോമാഞ്ചം വരും’ എന്ന തരത്തിലുള്ള കമന്റുകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു എന്നത് ആ എപ്പിസോഡിന്റെ ജനപ്രീതിക്ക് തെളിവാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]