സിലക്ഷൻ ട്രയൽസ് നാളെ :
തൃക്കരിപ്പൂർ∙ കൊല്ലം ഓച്ചിറയിൽ നടത്തുന്ന ലങ്കാടി സംസ്ഥാന ജൂനിയർ– സബ് ജൂനിയർ ചാംപ്യൻഷിപ്പിനുള്ള ജില്ലയിലെ ആൺ– പെൺകുട്ടികളുടെ ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സിലക്ഷൻ ട്രയൽസ് നാളെ രാവിലെ 10നു തൃക്കരിപ്പൂർ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തും. 2012 നവംബർ 24നു ശേഷം ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 2007 സെപ്റ്റംബർ 24 നു ശേഷം ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും പങ്കെടുക്കാം. 9447646443, 9947512648.
ചിത്രരചനാ മത്സരം 5ന്
നീലേശ്വരം∙ ലയൺസ് ക്ലബ് നീലേശ്വരം, ജവാഹർ ഹൗസിങ് കോളനി, പള്ളിക്കൈ വയൽ റസിഡന്റ്സ് അസോസിയേഷൻ പടിഞ്ഞാറ്റംകൊഴുവൽ എന്നിവയുടെ നേതൃത്വത്തിൽ എൽപി, യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ഒക്ടോബർ 5ന് രാവിലെ 10.30ന് നീലേശ്വരം ജിഎൽപി സ്കൂളിൽ ജില്ലാതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഫോൺ: 9496702340, 9400904060.
ജില്ലാതല ക്വിസ് 26ന്
കാസർകോട്∙ ജില്ലാ ക്വിസ് അസോസിയേഷൻ കൂട്ടക്കനി ഇഎംഎസ് വായനശാല ആൻഡ് ഗ്രന്ഥാലയവുമായി ചേർന്ന് അർജുൻ എം.എസ് സ്മാരക ജില്ലാ തല ക്വിസ് മത്സരം 26ന് 9.30നു കൂട്ടക്കനി ഗവ.
യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. വയലാർ ഓർമ @50 (കവി ജീവിതവും-സിനിമയും) എന്ന വിഷയത്തെ ആസ്പദമാക്കി എൽപി, യുപി, ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി കണ്ണൂർ – കാസർകോട് ജില്ലകളിൽ ഉള്ളവർക്ക് 2 പേരടങ്ങുന്ന ടീമായാണ് മത്സരം. പങ്കെടുക്കാൻ താൽപര്യമുള്ളവർ 23ന് 5ന് അകം റജിസ്റ്റർ ചെയ്യണം.
9400850615.
സെമിനാർ 17ന്
കാഞ്ഞങ്ങാട്∙ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പിന്റെ വിഷൻ 2031 സെമിനാർ 17ന് കാഞ്ഞങ്ങാട് നടക്കും. സംഘാടക സമിതി രൂപീകരണ യോഗം നാളെ വൈകിട്ട് 3ന് ഹൊസ്ദുർഗ് താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ജില്ലാ ക്ഷീരകർഷക സംഗമം 3ന്
കാസർകോട്∙ ക്ഷീര വികസന വകുപ്പ് പെർള ക്ഷീരോൽപാദക സഹകരണസംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാ ക്ഷീര കർഷക സംഗമം 3ന് പെർള ഇടിയഡുക്ക അന്നപൂർണ ഹാളിൽ നടക്കും. രാവിലെ 8ന് സംഘാടക സമിതി ചെയർമാൻ കെ.സദാനന്ദഷെട്ടി പതാക ഉയർത്തും.
9നു ക്ഷീരോൽപന്ന നിർമാണ പ്രദർശനം എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം ബാട്ടുഷെട്ടി അധ്യക്ഷത വഹിക്കും.
9.30നു ക്ഷീര വികസന സെമിനാർ നടക്കും. 10.30ന് സംഗമം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
എ.കെ.എം.അഷ്റഫ് എംഎൽഎ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായിരിക്കും.
ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്ന് മിൽമ ഡയറക്ടർമാരായ പി.പി.നാരായണൻ, കെ.സുധാകരൻ, ഡപ്യൂട്ടി ഡയറക്ടർ കെ.ഉഷദേവി, സംഘാടക സമിതി ഭാരവാഹികളായ എ.നാരായണ, സിജോൺ ജോൺസൺ, കെ.കല്യാണിനായർ, വി.മനോഹരൻ, എസ്.അജയൻ എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]