ഒരുപാട് പണമുണ്ടാക്കി വച്ചിട്ട് എന്ത് കാര്യം? മരിക്കുമ്പോൾ കൊണ്ടുപോകാൻ സാധിക്കില്ലല്ലോ എന്ന് നാം പറയാറുണ്ട്. അതുപോലെ ഒരു അനുഭവമാണ് ജപ്പാനിൽ നിന്നുള്ള ഒരാൾക്കും പറയാനുള്ളത്.
ജീവിതകാലം മുഴുവനും പിശുക്കി ജീവിച്ച ഈ 67 -കാരൻ തന്റെ ഭാര്യ മരിച്ച ശേഷമാണ് താൻ ഇങ്ങനെ ആയിരുന്നില്ല ജീവിക്കേണ്ടത് എന്ന് തിരിച്ചറിയുന്നതത്രെ. സുസൂക്കി എന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ വർഷങ്ങളോളം, ചെലവ് ചുരുക്കിയാണ് ജീവിച്ചത്.
വലിയ പണമൊന്നുമില്ലാത്ത ഒരു കുടുംബത്തിൽ ജനിച്ച സുസൂക്കി സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ തുടങ്ങിയിരുന്നു. പണമുണ്ടാക്കാൻ വേണ്ടി അദ്ദേഹം റെസ്റ്റോറന്റുകളിൽ പാർട്ട് ടൈം ജോലി ചെയ്തു.
ഒരു ഫുൾ ടൈം ജോലി ലഭിച്ചതിനു പിന്നാലെ, ഓഫീസിൽ നിന്ന് വളരെ അകലെയായി വിലകുറഞ്ഞ ഒരു അപ്പാർട്ട്മെന്റ് കണ്ടെത്തി. യാത്ര ചെയ്യാൻ പൊതുഗതാഗതമോ സൈക്കിളോ ആണ് സുസൂക്കി ഉപയോഗിച്ചത്.
ഒരിക്കലും അയാൾ ഒരു കാർ വാങ്ങിയിരുന്നില്ല. പണം ലാഭിക്കുന്നതിനായി എപ്പോഴും അയാൾ ഭക്ഷണം പാകം ചെയ്യുകയായിരുന്നു.
റെസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം കഴിക്കാറേയില്ലായിരുന്നു. എന്നും ഓഫീസിൽ കൊണ്ടുപോകാറുള്ള ലഞ്ച് ബോക്സിൽ ഒരേ വിഭവം തന്നെയായിരിക്കും ഉണ്ടാവുന്നത്.
വീട്ടിലാണെങ്കിലോ ഒരിക്കൽ പോലും അയാൾ ഒരു എയർകണ്ടീഷണർ സ്ഥാപിച്ചിരുന്നില്ല. വൈദ്യുതി ബില്ല് കൂടും എന്ന് പേടിച്ചായിരുന്നു ഇത്.
പിന്നീട്, സുസൂക്കി തന്റെ സ്വഭാവത്തെ കുറിച്ചൊക്കെ നന്നായി അറിയുന്ന ഒരു സഹപ്രവർത്തകയെ തന്നെയാണ് വിവാഹം കഴിച്ചത്. എന്നാൽ, കുട്ടി ജനിച്ചതോടെ പഴയതുപോലെ പിശുക്കി ജീവിക്കാനായിരുന്നില്ല.
എങ്കിലും അയാൾ ഒരു കാറോ വീടോ ഒന്നും വാങ്ങിയില്ല. പരമാവധി പിശുക്കി തന്നെയാണ് ജീവിച്ചത്.
റിട്ടയറാവുമ്പോഴേക്കും രണ്ടുകോടിക്ക് മുകളിൽ സുസൂക്കി സമ്പാദിച്ചിരുന്നു. പിന്നീടത്, നാല് കോടിയായി.
എന്നാൽ, അധികം വൈകും മുമ്പേ സുസൂക്കിയുടെ ഭാര്യയ്ക്ക് ഒരു അസുഖം വരികയും അവർ മരിക്കുകയും ചെയ്തു. ഇപ്പോൾ സുസൂക്കി പറയുന്നത് പിശുക്കി ജീവിച്ചതിൽ താൻ ഖേദിക്കുന്നു എന്നാണ്.
ഭാര്യയെ താൻ യാത്രകൾക്ക് കൊണ്ടുപോവുകയോ പുറത്ത് നിന്നും ഭക്ഷണം വാങ്ങിക്കൊടുക്കുകയോ ഒന്നും ചെയ്തിരുന്നില്ല. അതെല്ലാം ചെയ്യാമായിരുന്നു.
ഈ പണം കൊണ്ട് എന്താണ് കാര്യം എന്നാണ്. പക്ഷേ, എന്തുകാര്യം പോയകാലം തിരികെ വരില്ലല്ലോ അല്ലേ? … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]