തൃശൂർ ∙ ചാനൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നെഞ്ചത്തു വെടിയുണ്ട വീഴുമെന്നു കൊലവിളി ഉയർത്തിയ സംഭവത്തിൽ എബിവിപി മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി ടീച്ചേഴ്സ് സെൽ സംസ്ഥാന കൺവീനറുമായ പ്രിന്റു മഹാദേവൻ കീഴടങ്ങി.
ഇന്നലെ രാത്രി ഏഴരയോടെ പേരാമംഗലം പൊലീസ് സ്റ്റേഷനിലെത്തിയാണു പ്രിന്റു കീഴടങ്ങിയത്. ‘ഞാനൊരു അധ്യാപകനാണ്.
ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിക്കുന്ന ആളല്ല. സത്യമെന്തെന്നു സമൂഹം തിരിച്ചറിയും.
സത്യമേവ ജയതേ’. പൊലീസ് സ്റ്റേഷനിലേക്കു കയറും മുൻപു പ്രിന്റു പ്രതികരിച്ചു. ലഡാക്കിലെ പ്രക്ഷോഭത്തെക്കുറിച്ചു ദിവസങ്ങൾക്കു മുൻപു സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെയാണു പ്രിന്റു വിവാദ പരാമർശം നടത്തിയത്.
കലാപാഹ്വാനമടക്കം ചൂണ്ടിക്കാട്ടി ഭാരതീയ ന്യായസംഹിതയിലെ 192, 352, 351 (2) വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
കെപിസിസി സെക്രട്ടറി സി.സി. ശ്രീകുമാർ നൽകിയ പരാതിയിലായിരുന്നു നടപടി.
ഒളിവിലായിരുന്ന പ്രിന്റുവിനെ തിരഞ്ഞ് ബിജെപി സംസ്ഥാന സമിതിയംഗം സുരേന്ദ്രൻ ഐനിക്കുന്നത്തിന്റെയും സഹോദരന്റെയും വീട്ടിൽ പൊലീസ് പരിശോധന നടത്തി. പൊലീസ് വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപി ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തുകയും ചെയ്തു.
ഇതിനു പിന്നാലെയാണു പ്രിന്റു കീഴടങ്ങിയത്. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, സംസ്ഥാന സമിതിയംഗം ഐ.എൻ.രാജേഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് സെബിൻ ഫ്രാൻസിസ് എന്നിവരുൾപ്പെടെ പ്രവർത്തകർക്കൊപ്പമാണു സ്റ്റേഷനിലെത്തിയത്.
പൊലീസ് കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രിന്റുവിന് ജാമ്യം അനുവദിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]