കൊച്ചി ∙ 1979നു ശേഷം സ്വർണവിലയിൽ ഏറ്റവും വർധനയുണ്ടായ വർഷമാണിത്. ഈ വർഷം ഇതുവരെ വിലയിലുണ്ടായത് 47 ശതമാനത്തിലധികം നേട്ടം.
1979ൽ 126% വരെ വില ഉയർന്നിരുന്നു. കോവിഡ്, 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി എന്നീ കാലഘട്ടങ്ങളിലെക്കാൾ വലിയ വർധനയാണ് ഈ വർഷത്തേത്.
രണ്ടു വർഷം കൊണ്ട് രാജ്യാന്തര വിപണിയിൽ വില ഇരട്ടിയോളം വർധിച്ചു.
കഴിഞ്ഞ വർഷം 38 ശതമാനമായിരുന്നു വില വർധന.
കുതിപ്പ് ലക്ഷത്തിലേക്കോ?
അടുത്ത വർഷം പകുതിയോടെ രാജ്യാന്തര വിപണിയിൽ സ്വർണവില ട്രോയ് ഔൺസിന് 5000 ഡോളർ കടന്നു മുന്നേറുമെന്നാണ് ആഗോള ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം. എന്നാൽ ഫെഡറൽ റിസർവ് ഈ വർഷം അവസാനത്തോടെ അടിസ്ഥാന നിരക്കിൽ വീണ്ടും ഇളവുകൾ വരുത്തിയാൽ 2026ന്റെ തുടക്കത്തിൽതന്നെ വില 5000 ഡോളറിനടുത്തെത്തിയേക്കാമെന്ന വിലയിരുത്തലുകളുണ്ട്.
കഴിഞ്ഞ പണനയ അവലോകന യോഗത്തിൽ ഈ വർഷം ഇനിയും പലിശയിളവുണ്ടായേക്കുമെന്ന സൂചന ഫെഡ് ചെയർമാൻ ജെറോം പവൽ നൽകുകയും ചെയ്തു. രാജ്യാന്തര വില 5000 ഡോളർ കടന്നാൽ നിലവിലെ സാഹചര്യത്തിൽ കേരളത്തിൽ പവന് 1.12 ലക്ഷം രൂപയാകാം.
രൂപയുടെ മൂല്യത്തിൽ വലിയ ഇടിവുണ്ടായാൽ വില ഇതിലും കൂടാം.
ദേശീയ ബുള്യൻ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1.55 ലക്ഷം രൂപയുമാകാം.
ഡിമാൻഡ് ഉയർന്നുതന്നെ
ഫെഡ് പലിശയിളവിനു ശേഷം ഡോളർ ഇൻഡക്സ് ദുർബലമായി തുടരുന്നതിനാൽ സ്വർണ ഡിമാൻഡ് ഉയർത്തുകയാണ്. യുഎസിന്റെ ബോണ്ട് വരുമാനത്തിലും ഇടിവുണ്ട്.
ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളിൽ നിന്നുള്ള ഡിമാൻഡും വർധിക്കുകയമാണ്. തീരുവ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡോളർ ആശ്രിതത്വം കുറയ്ക്കുന്നതിന്റെ ഭാഗമായും കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലെ സ്വർണം വർധിപ്പിക്കുന്നുണ്ട്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും സ്വർണത്തിന്റെ ഡിമാൻഡ് അനുദിനം ഉയർത്തുകയാണ്.
ബാങ്ക് ഓഫ് അമേരിക്കയുടെ കണക്കു പ്രകാരം കഴിഞ്ഞ 4 ആഴ്ചയിൽ മാത്രം 17.6 ബില്യൻ ഡോളറിന്റെ സ്വർണം വാങ്ങലാണു നടന്നത്.
സ്വർണവില നാഴികക്കല്ല് പിന്നിട്ട ദിവസങ്ങളിലെ വില (ഗ്രാം, പവൻ ക്രമത്തിൽ)
2019 ജൂൺ 21– 3180, 25,440 രൂപ
2024 മാർച്ച് 29– 6300, 50400 രൂപ
2024 മേയ് 20– 6890, 55120 രൂപ
2025 ജനുവരി 21–7525, 60200 രൂപ
2025 മാർച്ച് 14– 8230, 65840 രൂപ
2025 ജൂലൈ 23 –9380, 75040 രൂപ
2025 സെപ്റ്റംബർ 9 –10110, 80880 രൂപ
2025 സെപ്റ്റംബർ 29– 10715, 85720 രൂപ
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]