തൊടുപുഴ ∙ നഗരപരിധിയിലുള്ള നടപ്പാത കയ്യേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കർശന നിർദേശമുണ്ടെങ്കിലും അധികൃതരുടെ വാക്കിനു പുല്ലുവില. മാർക്കറ്റ് റോഡിൽ അനധികൃത പാർക്കിങ് തകൃതിയായതോടെ കാൽനടയാത്രക്കാർ ദുരിതത്തിലാണ്. ചരക്ക് വാഹനങ്ങൾക്കു പുറമേ സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് കൂടിയായതോടെ നടപ്പാത പൂർണമായി പാർക്കിങ് കേന്ദ്രമായി.
ഇതോടെ നടക്കാൻ ഇടമില്ലാതായി. വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.
കാൽനടയാത്രക്കാർ റോഡിലിറങ്ങി നടക്കുന്നത് വലിയ അപകടഭീഷണി ഉയർത്തുകയാണ്. നഗരത്തിൽ എത്തുന്നവരിൽ ഒട്ടേറെപ്പേരും വാഹനം പാർക്ക് ചെയ്യുന്നത് നടപ്പാതയിലാണ്.
ഇരുചക്രവാഹനങ്ങളാണ് അധികവും. വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലായതിനാൽ ആളുകൾക്കു കടകളിലേക്കു കയറാനും പ്രയാസമാണ്.
ഇതു കച്ചവടത്തെ ബാധിക്കാറുണ്ടെന്ന് വ്യാപാരികൾ പറയുന്നു. അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]