കോഴിക്കോട് ∙ മലബാറിന്റെ ഹൃദയതാളമാണ് മാപ്പിളപ്പാട്ടുകൾ. വാമൊഴി പാരമ്പര്യത്തിൽ തുടങ്ങി അറബി-മലയാള ലിപികളിലൂടെ ഒഴുകിയെത്തി തലമുറകളിലേക്കു പടർന്ന ഇശൽ ഇമ്പം.മാപ്പിളപ്പാട്ടിന്റെ കിസ്സ പറയാൻ മലയാള മനോരമ ഹോർത്തൂസ് എത്തുന്നു.
‘മാപ്പിളകല; സാഹിത്യം, സംസ്കാരം’ എന്ന വിഷയത്തിൽ നടത്തുന്ന സംവാദത്തിൽ പാടിയും പറഞ്ഞുമിരിക്കാൻ, പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാക്കളും നിരൂപകരുമായ ബാപ്പു വെള്ളിപറമ്പ്, ഫൈസൽ എളേറ്റിൽ, ഗായകൻ ഷാഫി കൊല്ലം എന്നിവർ എത്തും.
മാപ്പിളപ്പാട്ടിന്റെ ചരിത്രം, വരികളുടെ സാഹിത്യവും പൈതൃകവും, മാപ്പിളപ്പാട്ടിന്റെ പുതുകാല പ്രസക്തി തുടങ്ങി വിവിധ മേഖലകൾ ചർച്ചയാകും. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡയുടെ സഹകരണത്തോടെയാണു പരിപാടി.
ഒക്ടോബർ 11നു വൈകിട്ട് 3.30നു കോഴിക്കോട് നടക്കാവ് മലയാള മനോരമ ഓഫിസിൽ നടക്കുന്ന സംവാദത്തിൽ വായനക്കാർക്കും പങ്കെടുക്കാം. ചർച്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
റജിസ്റ്റർ ചെയ്യേണ്ട നമ്പർ: 0495 2367522 പരിപാടിയുടെ ഭാഗമായി പ്രമുഖ ടീമിന്റെ ഒപ്പനയുമുണ്ടാകും.
മാപ്പിളപ്പാട്ട് പാടാം, സമ്മാനം നേടാം
കോഴിക്കോട്∙ ഹോർത്തൂസ് സാഹിത്യസംവാദത്തിന്റെ ഭാഗമായി മാപ്പിളപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാം.
ആദ്യ 3 സ്ഥാനക്കാർക്ക് 3000, 2000, 1000 രൂപ വീതം സമ്മാനം. മത്സരത്തിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
∙ മത്സരത്തിൽ പങ്കെടുക്കാൻ പ്രായപരിധിയില്ല ∙ തനതു ശൈലിയിലുള്ള മാപ്പിളപ്പാട്ടുകൾ മാത്രമേ പാടാനാകൂ ∙ പരമാവധി സമയം 3 മിനിറ്റ് ∙ കരോക്കെ അനുവദിക്കുന്നതല്ല ∙ റജിസ്റ്റർ ചെയ്യാൻ : 0495 2367522 … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]