കൊച്ചി∙ സ്വകാര്യ ബസുകളിലെ ജീവനക്കാർ തമ്മിലുള്ള തർക്കത്തിൽ ഡ്രൈവറെ പിന്തുടർന്നു ഗുരുതരമായി മർദിച്ച കേസിലെ പ്രതികൾക്കു മൂന്നു വർഷം വീതം തടവും 50,000 രൂപ പിഴയും വിചാരണക്കോടതി വിധിച്ചു. ഏലൂർ –ഫോർട്ട്കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ഷാലിമാർ ബസിലെ ഡ്രൈവർ ദിലീപ് കുമാറിനാണു മർദനമേറ്റത്.
2012 ഏപ്രിൽ 11നായിരുന്നു കുറ്റകൃത്യം നടന്നത്.
ആലുവ–ഫോർട്ട്കൊച്ചി റൂട്ടിലോടുന്ന സഫർ ബസിലെ തൊഴിലാളികളായ മുണ്ടംവേലി ഷിബു, ഏലൂർ ഫൈസൽ എന്നിവരെയാണ് എറണാകുളം അഡീ.സെഷൽസ് ജഡ്ജി സി.കെ.മധുസൂദനൻ ശിക്ഷിച്ചത്. ഓട്ടം പൂർത്തിയാക്കി ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡിലെത്തിയ ദിലീപ് കുമാർ ബസിൽ തന്നെ വിശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ദിലീപ്കുമാറിനെ കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്തിയാണു ജീവൻ രക്ഷിച്ചത്.
ഫോർട്ട്കൊച്ചി ഇൻസ്പെക്ടർ എൻ.ആർ.ജയരാജാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ സി.ടി.ജസ്റ്റിൻ, കെ.ജ്യോതി എന്നിവർ ഹാജരായി.
ഇവർക്കൊപ്പം കുറ്റക്കാരനാണെന്നു വിചാരണക്കോടതി കണ്ടെത്തിയ കേസിലെ ഒന്നാം പ്രതി എടത്തല ഹാരിസ് ഇന്നലെ നേരിട്ടു ഹാജരാവാതിരുന്നതിനാൽ ശിക്ഷ പിന്നീട് വിധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]