കോഴഞ്ചേരി ∙ പൊയ്യാനിൽ ജംക്ഷനിൽ നിന്ന് കോളജ് ജംക്ഷനിലേക്കുള്ള റോഡിൽ പല ഭാഗത്തായി വെള്ളം കെട്ടിക്കിടക്കുന്നതോടെ ദുരിതത്തിലായി ജനങ്ങൾ. ചില ഭാഗത്ത് ഓട
ഇല്ലാത്തതും സെന്റ് തോമസ് കോളജ്, സെന്റ് മേരീസ് ജിഎച്ച്എസ് സ്കൂൾ, എംടി എൽപി സ്കൂൾ എന്നിവിടങ്ങളിലേക്കു പോകേണ്ട വിദ്യാർഥികളും ബിഎസ്എൻഎൽ ഓഫിസിലേക്കുള്ളവരും കടന്നു പോകുന്ന റോഡാണിത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകേണ്ടവരും പ്രധാനമായി ഉപയോഗിക്കുന്ന റോഡാണ് ഇത്.
വാഴക്കുന്നം വഴിയും ചെറുകോൽപുഴ വഴിയും റാന്നിക്കു പോകേണ്ടവരും ഉപയോഗിക്കുന്ന റോഡാണിത്. ഇങ്ങനെ വെള്ളം കെട്ടിക്കിടക്കുന്നത് വഴിയാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും പ്രയാസം സൃഷ്ടിക്കുന്നു.
ചില വാഹനങ്ങൾ അമിതവേഗത്തിൽ പായുന്നതോടെ കാൽനട
യാത്രികരുടെ ദേഹത്ത് ചെളി വീഴുന്ന സ്ഥിതിയുണ്ട്. വ്യാപാരസ്ഥാപനങ്ങളിലേക്കു ചെളിവെള്ളം തെറിച്ചു വീഴുന്നത് പലപ്പോഴും ബഹളത്തിനു കാരണമാകുന്നു.
സന്ധ്യ മയങ്ങുന്നതോടെ വേഗതയിൽ പോകുന്ന വാഹനങ്ങൾ ഇരുവശത്തേക്കും വെള്ളം തെറിപ്പിക്കുന്നത് ഷട്ടറിന്റെ വിടവിലൂടെ കടയ്ക്കുള്ളിൽ കയറുന്നത് കടയുടമകൾക്ക് വലിയ ദുരിതമാകുന്നു. ഈ റോഡിൽ പലഭാഗത്തായുള്ള വെള്ളക്കെട്ടിനു പരിഹാരം കാണാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]