യുഎസിൽ ഗവൺമെന്റ് സേവനങ്ങളുടെ അടച്ചുപൂട്ടൽ (ഗവൺമെന്റ് ഷട്ട്ഡൗൺ) ഒഴിവാക്കാനായി പ്രതിപക്ഷവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് നടത്തിയ ചർച്ചയും പൊളിഞ്ഞു. ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് വീഴുമെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ് ഇതോടെ വ്യക്തമാക്കുകയും ചെയ്തു. ട്രംപ് ഗവൺമെന്റിന്റെ പ്രവർത്തനച്ചെലവിനുള്ള ഫണ്ടിങ് ബിൽ പാസാക്കുന്നത് സംബന്ധിച്ചായിരുന്നു ഡെമോക്രാറ്റ് നേതാക്കളുമായി ഇന്നലെ വൈറ്റ് ഹൗസിൽ ചർച്ച.
ഇരുപക്ഷവും സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്നതോടെ ചർച്ച അലസി. ഇതോടെയാണ്, ഡെമോക്രാറ്റുകൾ നല്ല കാര്യമല്ല ചെയ്യുന്നതെന്നും ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് പോകുകയാണെന്നും ജെ.ഡി.
വാൻസ് പറഞ്ഞത്.
2026ന്റെ തുടക്കംവരെയുള്ള ചെലവുകൾക്കായി 10ലേറെ ബില്ലുകൾ പാസാകാനുണ്ട്. ഇതിന് ഡെമോക്രാറ്റുകളുടെ പിന്തുണയും വേണം.
എന്നാൽ, ബില്ലിൽ ആരോഗ്യ സുരക്ഷയ്ക്കുള്ള പണവും ഉറപ്പാക്കണമെന്നും ബിഗ് ബ്യൂട്ടിഫുൾ നിയമംവഴി മെഡികെയർ ഫണ്ട് ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നുമാണ് ഡെമോക്രാറ്റുകൾ മുന്നോട്ടുവയ്ക്കുന്ന ഉപാധി. ഇതു പറ്റില്ലെന്ന് ട്രംപ് ശാഠ്യംപിടിച്ചതോടെ ചർച്ച പൊളിയുകയായിരുന്നു.
പല കാര്യങ്ങളിലും അഭിപ്രായഭിന്നത രൂക്ഷമാണെന്ന് ഡെമോക്രാറ്റ് നേതാക്കളായ ചക്ക് ഷൂമർ, പക്കീം ജെഫറീസ് എന്നിവർ പറഞ്ഞു.
ചർച്ച പാളിയതിനെ ഇരുപക്ഷവും പരസ്പരം പഴിചാരുകയാണ്. ഗവൺമെന്റ് അടച്ചുപൂട്ടുന്നത് സംബന്ധിച്ച് ഇനി ചിന്തിക്കേണ്ടത് ട്രംപാണെന്നും ഡെമോക്രാറ്റ് നേതാക്കൾ പറഞ്ഞു.
എന്താണ് ഗവൺമെന്റ് ഷട്ട്ഡൗൺ?
അവസ്യസേവനങ്ങളൊഴികെ യുഎസിൽ ഫെഡറൽ സേവനങ്ങളെല്ലാം സ്തംഭിക്കുന്ന അവസ്ഥയാണ് ഗവൺമെന്റ് ഷട്ട്ഡൗൺ.
ആരോഗ്യമേഖല, അതിർത്തി പട്രോളിങ്, എയർ ട്രാഫിക് കൺട്രോൾ എന്നിവ ഒഴികെയുള്ള എല്ലാ ഗവൺമെന്റ് ഓഫിസുകളും അടച്ചുപൂട്ടും. പാസ്പോർട്ട് ഓഫിസുകൾ, ട്രാവൽ, ടൂറിസം, മ്യൂസിയം, നാഷനൽ പാർക്കുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല.
ജീവനക്കാരുടെ ശമ്പളം അനിശ്ചിതമായി മുടങ്ങും. നിരവധി സർക്കാർ ജീവനക്കാരുടെ തൊഴിലും പോകും.
ഭീഷണിയും മുഴക്കിയിട്ടുണ്ട്.
ഇത്തരം പ്രതിസന്ധി അമേരിക്കയുടെ ജിഡിപി വളർച്ചയെയും ബാധിക്കും.
ഓഹരി വിപണികളും ഇടിയും. യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ ഡൗ ജോൺസ്, എസ് ആൻഡ് പി ഫ്യൂച്ചേഴ്സ്, നാസ്ഡാക് എന്നിവ നഷ്ടത്തിലേക്ക് വീണുകഴിഞ്ഞു.
അതേസമയം, ചർച്ച വീണ്ടും തുടരാനാണ് സാധ്യത. ഇന്ന് അർധരാത്രിക്കകം സമവായമായില്ലെങ്കിൽ ഒക്ടോബർ ഒന്നുമുതലാണ് ട്രംപ് ഗവൺമെന്റിന് ഷട്ടർ വീഴുക.
ഓഹരികളിൽ വീഴ്ച; സ്വർണത്തിന് മുന്നേറ്റം
ചൈനയിൽ മാനുഫാക്ചറിങ് പ്രവർത്തനങ്ങൾ മെച്ചപ്പെടുന്നുവെന്ന സൂചന നൽകി, ഈമാസത്തെ മാനുഫാക്ചറിങ് പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് 49.8 ആയി ഉയർന്നു.
പിഎംഐ ഇന്ഡക്സ് 49.6 ആയിരിക്കുമെന്നായിരുന്നു നിരീക്ഷക പ്രവചനങ്ങൾ. അതിനേക്കാൾ ഉയർന്നത് ചൈനയ്ക്ക് നേട്ടമാണ്.
എങ്കിലും, ഇത് 50ന് മുകളിൽ എത്തുമ്പോഴാണ് പ്രതിസന്ധി ഒഴിഞ്ഞുവെന്ന് പറയാനാവുക.
അതേസമയം, ചൈനയിൽ ഷാങ്ഹായ് ഓഹരി സൂചിക 0.32%, ഹോങ്കോങ് സൂചിക 0.24% എന്നിങ്ങനെ കയറി. ജപ്പാനിൽ നിക്കേയ് 0.10% താഴ്ന്നു.
ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി നേരിയ നഷ്ടത്തിലാണുള്ളത്. ഇന്നലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ സെൻസെക്സും നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത് ചെറിയ നഷ്ടത്തിലാണ്.
ഇന്നും ചാഞ്ചാട്ടം തുടരുമെന്ന സൂചന ഗിഫ്റ്റ് നിഫ്റ്റി നൽകുന്നു.
എല്ലാ കണ്ണുകളും റിസർവ് ബാങ്കിലേക്ക്; കുറയുമോ നമ്മുടെ ഇഎംഐ ഭാരം?
റിസർവ് ബാങ്ക് നാളെ പണനയം പ്രഖ്യാപിക്കുമെന്നത് സംബന്ധിച്ച ആകാംക്ഷയും ആശങ്കയും നിക്ഷേപകർക്കിടയിൽ അലയടിക്കും. പണപ്പെരുപ്പം ഇപ്പോഴും ആശ്വാസതലത്തിൽ തുടരുന്നതിനാൽ റീപ്പോനിരക്ക് കാൽ ശതമാനം കുറച്ചേക്കാമെന്ന് ചിലർ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ, പലിശനിരക്ക് നിലനിർത്താനുള്ള സാധ്യതയാണ് കൂടുതൽ പേർ കാണുന്നത്. അഥവാ പലിശനിരക്ക് കുറച്ചാൽ ബാങ്ക് വായ്പകളുടെ പലിശനിരക്കും ഇഎംഐ ഭാരവും കുറയും.
ഉത്സവകാലം ആരംഭിച്ചിരിക്കേ, ഇത് വിപണിക്ക് കരുത്തുമാകും. റിസർവ് ബാങ്കിൽ നിന്ന് ‘നവരാത്രി-ദീപാവലി’ സമ്മാനം ലഭിക്കുമോയെന്നതാണ് ഏവരുടെയും ആകാംക്ഷ.
സ്വർണം മുന്നോട്ട്; എണ്ണയ്ക്ക് വീഴ്ച
ഉൽപാദനം കൂട്ടാനുള്ള ഒപെക് പ്ലസിന്റെ തീരുമാനത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഇടിഞ്ഞു.
ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 0.46% താഴ്ന്ന് 63.16 ഡോളറും ബ്രെന്റ് വില 0.47% കുറഞ്ഞ് 67.65 ഡോളറുമായി. അതേസമയം, യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളെ തുടർന്നുള്ള സ്വർണക്കുതിപ്പ് തുടരുകയാണ്.
ഔൺസിന് 86.19 ഡോളർ ഉയർന്ന് 3,846.05 ഡോളറിലാണ് ഇപ്പോൾ വിലയുള്ളത്. ഒരുഘട്ടത്തിൽ വില 3,851 ഡോളർ വരെയും എത്തിയിരുന്നു.
∙ കേരളത്തിൽ ഇന്നലെ പവന് ഒറ്റദിവസം 1,000 രൂപയിലധികം ഉയർന്ന് വില 85,700 കടന്നിരുന്നു.
ഇന്ന് 86,000 ഭേദിക്കാനുള്ള സാധ്യതയേറെ.
∙ ഡോളറിനെതിരെ രൂപ ഇന്നലെ 7 പൈസ താഴ്ന്ന് 88.79 എന്ന റെക്കോർഡ് താഴ്ചയിലേക്ക് വീണതും ആഭ്യന്തര വിപണിയിൽ സ്വർണ വിലയുടെ കുതിപ്പിന് ആവേശമാകുന്നുണ്ട്.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെയും ഇന്ത്യൻ ഓഹരികളിൽ നിന്ന് 2,831 കോടി രൂപ പിൻവലിച്ചത്, രൂപയ്ക്ക് തിരിച്ചടിയായി.
ശ്രദ്ധയിൽ ഇവർ
ബ്രിട്ടീഷ് ഉപസ്ഥാപനമായ
മറികടക്കാൻ വായ്പാ സഹായം ഉറപ്പാക്കാനുള്ള യുകെ ഗവൺമെന്റിന്റെ തീരുമാനം ടാറ്റാ മോട്ടോഴ്സ് ഓഹരികളെ ഇന്ന് സ്വാധീനിച്ചേക്കും. അതേസമയം, മൂഡീസ് റേറ്റിങ്സ് പോസിറ്റീവിൽ നിന്ന് നെഗറ്റീവിലേക്ക് റേറ്റിങ് താഴ്ത്തിയത് കമ്പനിക്ക് തിരിച്ചടിയുമാണ്.
∙ മാസഗോൺ ഡോക്ക് 2024-25ലെ അന്തിമ ലാഭവിഹിതമായി ഓഹരിക്ക് 2.71 രൂപവീതം പ്രഖ്യാപിച്ചു.
∙ ഭാരത് ഇലക്ട്രോണിക്സ് (ബെൽ) 1,092 കോടി രൂപയുടെ അധിക ഓർഡറുകൾ നേടി.
∙ ഇന്തൊനീഷ്യയിലെ കൽക്കരി പദ്ധതിയിലെ ഓഹരി പങ്കാളിത്തം പൂർണമായി വിറ്റൊഴിയാൻ റിലയൻസ് പവർ തീരുമാനിച്ചു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]