കോഴിക്കോട് ∙ നാദാപുരത്ത് വാർഡ് അംഗത്തിനും കോളേജ് വിദ്യാര്‍ഥിക്കും കുറുനരിയുടെ കടിയേറ്റു. നാദാപുരം ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗവും ആശാ വർക്കറുമായ പെരുവങ്കരയിലെ റീനയ്ക്കാണ് കടിയേറ്റത്.
രാവിലെ പതിനൊന്ന് മണിയോടെ വീട്ടുപരിസരത്തുവെച്ചാണ് ഇവർ കുറുനരിയുടെ ആക്രമണത്തിനിരയായത്.
നാദാപുരം ഗവണ്മെന്റ് കോളജിലെ രണ്ടാം വർഷ ബി എ ബിരുദ വിദ്യാർഥിനി ഫാത്തിമ റിഫ്നയെ കോളജ് പരിസരത്ത് വെച്ചാണ് കുറുനരി കടിച്ചത്. വിദ്യാർഥിനി നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]