എറണാകുളം∙ വാഴക്കുളത്ത് കിഡ്നി രോഗികൾക്കായി സൗജന്യ ഡയാലിസിസ് സെന്റർ തുറക്കുന്നു. ‘വാഴക്കുളം ഡയാലിസിസ് സെന്ററിന്റെ’ ഉദ്ഘാടനം ഒക്ടോബർ 3 ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് കേരള നിയമസഭാ സ്പീക്കർ എ.
എൻ ഷംസീർ നിർവഹിക്കും.
വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് വാഴക്കുളം സൗജന്യ ഡയാലിസിസ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത്. മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, കല്ലൂർക്കാട്,ആയവന എന്നീ പഞ്ചായത്തുകളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കിഡ്നി രോഗികൾക്ക് മുൻഗണ നൽകി കൊണ്ടാണ് സെന്ററിന്റെ പ്രവർത്തനം.
വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ ഗ്രൗണ്ടിൽ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.
ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, മൂവാറ്റുപുഴ എംഎൽഎ മാത്യു കുടൽനാടൻ, ജസ്റ്റിസ് സോഫി തോമസ്, പി.സി ജേക്കബ്, മോൺ. പയസ് മലേകണ്ടത്തിൽ, ഫാ.
ജോർജ് പൊട്ടയ്ക്കൽ, മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിന്റ് ആൻസി ജോസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, ഡോ.ടോം മണ്ണപ്പുറത്ത്, ജോസഫ് തുടങ്ങിയവർ പങ്കെടുക്കുന്ന ചടങ്ങിൽ കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സ്ഥാപനത്തിന്റെ സ്വിച്ച് ഓൺ കർമംനിർവഹിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]