ഇരുമ്പനം∙ സീപോർട്ട്–എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് തുടർച്ചയായ മൂന്നാം ദിവസവും അപകടം. ഇന്നലെ ഉച്ചയ്ക്ക് വെട്ടിക്കാവ് ക്ഷേത്രത്തിന് സമീപം കെഎസ്ആർടിസി ബസിനടിയിലേക്കു സ്കൂട്ടർ ഇടിച്ചു കയറി യുവതികൾക്ക് പരുക്കേറ്റു.
കർഷക കോളനിക്ക് സമീപം താമസിക്കുന്ന രണ്ട് യുവതികൾ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 2 ദിവസം മുൻപ് ഇതേ റോഡിൽ എച്ച്പി പെട്രോൾ പമ്പിന് സമീപം നടന്ന അപകടത്തിൽ കുഴിവേലിൽ കെ.എസ്.ശ്രീലക്ഷ്മി(23) മരിച്ചിരുന്നു.
കൂടാതെ കഴിഞ്ഞ ദിവസം ഗ്യാസ് സിലിണ്ടർ ലോറി മറിഞ്ഞിരുന്നു.
തുടർച്ചയായി എല്ലാ ദിവസവും അപകടങ്ങൾ നടന്നിട്ടും പൊലീസും, മോട്ടർ വാഹന വകുപ്പ്, റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥർ റോഡരികിലെ അനധികൃത പാർക്കിങ്ങിനെതിരെ നടപടി സ്വീകരിക്കുന്നില്ല. എൽപിജി ബുള്ളറ്റ് ടാങ്കർ, ഗ്യാസ് സിലിണ്ടർ ട്രക്ക്, ഇന്ധനം നിറച്ച ടാങ്കറുകൾ എന്നിവ വലിയ തോതിൽ റോഡരികിൽ പാർക്ക് ചെയ്ത നിലയിലാണ്.
പാർക്കിങ് തടയുവാൻ നോ പാർക്കിങ് ബോർഡുകളും, കോൺക്രീറ്റ് കുറ്റികളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങളുടെ പാർക്കിങ്ങിനു യാതൊരു കുറവുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]