കൈതാരം ∙ ലഹരിസംഘങ്ങളുടെ ശല്യം വീണ്ടും കൂടിവരുന്നതായി വ്യാപക പരാതി. ചെറായി സ്വദേശികൾക്കു ലഹരിവിൽപന നടത്തിയ കോട്ടുവള്ളി കൈതാരത്തെ ഇടപാടുകാരനായ യുവാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തി.
കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ കൈതാരം, മഹിളപ്പടി, ആറാട്ടുകടവ്, തത്തപ്പിള്ളി, മാഞ്ഞാലി, പുതുക്കാട് എന്നിവിടങ്ങളിലെല്ലാം ലഹരിസംഘത്തിന്റെ ആക്രമണങ്ങൾ നടന്നിരുന്നു. ഇടറോഡുകളിലും ആളൊഴിഞ്ഞ പറമ്പുകളിലും രാത്രി കാലങ്ങളിൽ തമ്പടിക്കുന്ന ഇത്തരം സംഘങ്ങൾ നാട്ടുകാർക്കു ശല്യമായി തീർന്നിരിക്കുകയാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ വരെ ലഹരിമാഫിയ വഴിതെറ്റിക്കാൻ തുടങ്ങിയതോടെ വീട്ടമ്മമാർ ആശങ്കയിലാണ്.
ഇതോടെ വർധിച്ചു വരുന്ന കഞ്ചാവ്– രാസലഹരി സംഘങ്ങളുടെ ശല്യം ചെറുക്കാൻ കൂട്ടായ്മകൾ രൂപീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. 15 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളാണു രാസലഹരി വസ്തുക്കൾ ഉൾപ്പെടെ രാത്രി കാലങ്ങളിൽ പ്രദേശത്ത് എത്തിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.
കൂടാതെ സന്ധ്യ മയങ്ങിയാൽ മാരകായുധങ്ങളുമായി ഇരുചക്ര വാഹനങ്ങളിൽ ചുറ്റിത്തിരിയുന്ന ലഹരിസംഘങ്ങൾ പ്രദേശവാസികൾക്കു ശല്യമാണ്.
പേടിച്ചിട്ടു ലഹരി സംഘങ്ങൾക്കെതിരെ ആരും പ്രതികരിക്കാറില്ല.ചായ കുടിക്കാൻ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ചു സ്ഥിരമായി എത്തുന്ന യുവാക്കളുടെ സംഘം ലഹരിമരുന്ന് ഇടപാടു നടത്തുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ലഹരി ഉപയോഗിക്കാൻ വേണ്ടി ഇത്തരം സംഘങ്ങൾ മോഷണങ്ങൾ നടത്തുന്നതായും പരാതി ഉയർന്നിട്ടുണ്ട്.
ഇത്തരം സംഘങ്ങൾക്കെതിരെ പൊലീസ്– എക്സൈസ് പരിശോധന ഊർജിതമാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]